കോവിഡിലും മികവോടെ എംആർഎഫ്

Mail This Article
×
ചെന്നൈ ∙ രാജ്യത്തെ ഏറ്റവും മികച്ചതും ശക്തവുമായ ബ്രാൻഡുകളിലൊന്നായി എംആർഎഫ് തുടരുന്നുവെന്ന് 'ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 2022' റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ ഉൾപ്പെട്ട ഏക ടയർകമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബ്രാൻഡുകളിൽ 13.2 % വളർച്ചയോടെ ആറാം സ്ഥാനത്താണ് എംആർഎഫ്.
100ൽ 85.3 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്‌സ് (ബിഎസ്ഐ) സ്‌കോറും അനുബന്ധ ‘ എഎഎ (AAA)’ ബ്രാൻഡ് റേറ്റിങ്ങും കമ്പനിക്കു നൽകിയിട്ടുണ്ട്. കോവിഡ് വെല്ലുവിളികളെയടക്കം അതിജീവിച്ച് മികച്ച പ്രകടനം നടത്തുന്ന ബ്രാൻഡുകളിലൊന്നാണ് എംആർഎഫ് എന്നും വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.