ADVERTISEMENT

മുംബെ∙ ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ വിപണിയിൽ നേട്ടമുണ്ടാക്കി ബാങ്ക് ഓഫ് ബറോഡ ഓഹരികൾ. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരിവില ഇതോടെ 194.9 രൂപയിലേക്കെത്തി. ഇന്ന് വിപണിയിൽ 188 രൂപയിലാരംഭിച്ച ഓഹരി 6 രൂപയിലധിക‌ം നേട്ടത്തില്‍ വ്യാപാരം നടത്തി. സ്റ്റോക്കുവില ഉയർന്നതോടെ ഒരു ലക്ഷം കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ ഓഹരികൾ. പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് നിലവിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എസ്ബിഐയുടെ വിപണിമൂല്യം നിലവിൽ 5.07 ലക്ഷം കോടി രൂപയാണ്

 

2010 നവംബറിൽ 205 രൂപയിലെത്തിയ ബാങ്ക് ഓഫ് ബറോഡ ഓഹരി 2015 ജനുവരി ആയപ്പോഴേക്കും 228 രൂപവരെ ഉയർന്നു. 2020 മേയ് ആയപ്പോഴേക്കും ഓഹരിവില വെറും 37.7 രൂപയിലേക്ക് കൂപ്പുകുത്തി. മികച്ച പാദഫലവും പ്രവർത്തനവും ഓഹരിയെ വീണ്ടും ജനകീയമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 3.15% മുന്നേറിയപ്പോൾ ബാങ്ക് ഓഫ് ബറോഡ ഓഹരി 6.93% നേട്ടമുണ്ടാക്കി. ഇന്നു മാത്രം വിപണിയിൽ 45ലധികം വലിയ ഇടപാടുകളാണ് ഓഹരിയിൽ ഉണ്ടായത്. 

 

കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ ബാങ്ക് ഓഫ് ബറോഡ ഓഹരി നിക്ഷേപകർക്ക് ലാഭം മാത്രമാണ് നൽകിയത്. 51.27% നേട്ടം ഈ കാലയളവിൽ ഉണ്ടായി. മൂന്നു വർഷത്തെ ലാഭം 311.05 ശതമാനവും കഴിഞ്ഞ രണ്ടു വർഷത്തെ നേട്ടം 141.15 ശതമാനവുമാണ്. ഒരു വർഷത്തിൽ നിക്ഷേപകന്റെ ലാഭം 103.47%.  കഴിഞ്ഞ വർഷം മാർച്ചു പാദത്തിലെ ബാങ്കിന്റെ ലാഭം 1778.77 കോടിയായിരുന്നത് ഇക്കഴിഞ്ഞ മാർച്ചിൽ 4775.33 കോടിയായി. ലാഭത്തിലുണ്ടായ വളർച്ച 168%. നേട്ടത്തിനു പിന്നാലെ നിക്ഷേപകർക്ക് ഡിവിഡന്റ് ആയി ഒരു ഓഹരിക്ക് 5.5 രൂപ നൽകാൻ ബോർഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. നിലവിൽ വിവിധ ബ്രോക്കറേജുകൾ ബാങ്കിന്റെ ഓഹരി വില 230 മുതൽ 240 രൂപ വരെ ടാർജറ്റ് ആയി നിർദ്ദേശിച്ചിട്ടുണ്ട്. 

 

English summary- Bank of Baroda regains one trillion marketcap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com