Activate your premium subscription today
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
തിരുവനന്തപുരം ∙ അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5
തിരുവനന്തപുരം ∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രത്യേകം
കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3 % കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ 3,952.7 മില്ലിമീറ്റർ. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്ക്: 3,367.5 മില്ലിമീറ്റർ.
തിരുവനന്തപുരം ∙ പുതുവത്സരം ആഘോഷിക്കാൻ കാത്തുനിൽക്കെ സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്.
നെടുങ്കണ്ടം ∙ കനത്ത മഴ പെയ്താൽ വീട്ടിലേക്കുള്ള വഴിയടഞ്ഞ് ദുരിതത്തിലായി അൻപതിലേറെ കുടുംബങ്ങൾ. മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പുയർന്നാൽ കല്ലാർ- പതിനഞ്ചിപ്പടിയിൽ താമസിക്കുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കല്ലാർ- മുണ്ടിയെരുമ റോഡിൽനിന്നു വീടുകളിലേക്കുള്ള 300 മീറ്ററോളം ദൂരമുള്ള റോഡ് താഴ്ന്നു കിടക്കുന്നതാണ് പ്രതിസന്ധി.
ചെന്നൈ ∙ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നും 2 ദിവസത്തിനകം ശക്തമാകുന്ന ന്യൂനമർദം തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂനമർദം ഇന്നലെ രൂപപ്പെടുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കാവേരി നദീതട ജില്ലകളിലും
മറയൂർ∙ മറയൂർ മേഖലയിൽ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയെത്തുടർന്നു ഉരുൾപൊട്ടി മലനിരകളിലെ ആദിവാസി കുടികളിൽ വ്യാപകനാശം. നൂറിലധികം ആദിവാസി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന ബീൻസ്, കൂർക്ക, വാഴ, പച്ചക്കറി കൃഷികൾ ഉരുൾപൊട്ടലിൽ നശിച്ചു. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽകുടിയും ഒറ്റപ്പെട്ടു. വിവിധയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. മണ്ണിനടിയിലൂടെ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും തകർന്നു.
ഹരിപ്പാട് ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചെറുതന ആനാരി വടക്ക് സുജിത് ഭവനിൽ സുരേന്ദ്രന്റെ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കാണ് മരം വീണത്.മേൽക്കൂരയിലെ ഷീറ്റ് തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അയൽ വീട്ടിലെ മരം സമീപമുള്ള വൈദ്യുതി ലൈനിലേക്ക് വീണ
തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട്
ചാരുംമൂട്∙ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതും ആറിന്റെ ഇരുകരകളിലെയും ജനങ്ങളെ ആശങ്കയിലാക്കുന്നു. 2018 മുതൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മഴ ശക്തമായി
കോട്ടയം∙ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില് പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. വലിയ വെള്ളപൊക്കവും ദുരിതവും ഒഴിവായി. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.
തെന്മല∙ കേരള – തമിഴ്നാട് അതിർത്തികളിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കായിരുന്നു. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്.കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും
രാജകുമാരി∙ ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പിൽവേയിലൂടെ കവിഞ്ഞൊഴുകി. ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെയാണ് ഇന്നലെ ഉച്ചയോടെ അണക്കെട്ടിന്റെ 3 സ്പിൽവേകളിലൂടെ വെള്ളം പന്നിയാറിലേക്കൊഴുകാൻ തുടങ്ങിയത്. സാധാരണ ഒക്ടോബറിൽ തുലാമഴ ശക്തമാകുന്നതോടെ ജല സമൃദ്ധമാകുന്ന അണക്കെട്ടിൽ നിന്നു ഡിസംബറോടെയാണ് വെള്ളം കവിഞ്ഞൊഴുകുന്നത്. 2 ദിവസങ്ങളായി വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു.
തൊടുപുഴ ∙ ജില്ലയിൽ പരക്കെ മഴ. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 36.28 മില്ലിമീറ്റർ മഴയാണ്.
കോന്നി∙അച്ചൻകോവിൽ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കല്ലേലി – അച്ചൻകോവിൽ റോഡിൽ കടിയാർ കഴിഞ്ഞുള്ള ഭാഗങ്ങളിലെ പല ചപ്പാത്തുകളിലും നദിയിൽ നിന്നു വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കല്ലേലി– കൊക്കാത്തോട് റോഡിൽ ഇഞ്ചച്ചപ്പാത്ത് ഭാഗത്തും തോട്ടിൽ നിന്ന്
ചാത്തന്നൂർ ∙ നിർമാണം നടക്കുന്ന ദേശീയപാത കണ്ടാൽ ഉഴുതുമറിച്ച പാടം ആണെന്ന് തോന്നും . കാൽനടയാത്ര തീർത്തും അസാധ്യം. ഇരുചക്രവാഹന യാത്ര അതികഠിനവും. ഏതു നിമിഷവും അപകടം സംഭവിക്കാം. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പ് മുതൽ ചാത്തന്നൂർ ജംക്ഷനു സമീപം വരെ കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രധാന പാതയുടെ അവസ്ഥയാണിത്. പാതയുടെ വടക്കു ഭാഗത്തെ സർവീസ് റോഡിന്റെ കാര്യം ഇതിലും പരിതാപകരമാണ്.
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിനു സമീപം മണ്ണിടിച്ചിൽ. ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചു. ഇവിടെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണികളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് മണ്ണിടിഞ്ഞത്. അപകട സാധ്യത ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം
തെന്മല∙ റോസ്മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങി. 11 വിദ്യാർഥികളാണുണ്ടായിരുന്നത്. 8.15നാണു വഴിയിൽ കുടുങ്ങിയത്. യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ
തിരുവനന്തപുരം ∙ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്തത്ര മഴയാണ് തിരുനെൽവേലി, തെങ്കാശി പ്രദേശങ്ങളിൽ പെയ്യുന്നത്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മന്നാർ കടലിടുക്കിന് മുകളിൽ. കന്യാകുമാരി തീരത്തിനും തെക്കൻ തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദം ശക്തി കുറഞ്ഞ് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
തിരുവനന്തപുരം∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യെലോ അലർട്ടുള്ള ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
പിറവം∙ചൊവ്വ വൈകിട്ടു മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും പിറവം നഗരസഭയിലും മണീടിലും നാശം. നഗരസഭയിൽ തോട്ടഭാഗത്തു മരം വീണു 3 വീടുകൾ ഭാഗികമായി തകർന്നു. മണീട് പാമ്പ്രയിൽ മിന്നലിൽ വീടിനു നാശമുണ്ടായി. പിറവം തോട്ടഭാഗത്ത് മങ്കിടിയിൽ പൗലോസ്, കാരക്കാട്ട് (പള്ളിപ്പറമ്പിൽ) ബാബു, മലയിൽ തമ്പി തോമസ്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്. തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13വരെ മയിലാടുംതുരൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങൾ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12ന് അതിശക്തമായ മഴയ്ക്കും 13ന് ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമായി ചെന്നൈ നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ 11 മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. ചെന്നൈയിൽ മിതമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം ജില്ലകളിൽ അതിശക്തമായ മഴ പെയ്തേക്കുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 11ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 11ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഈ മാസം 12–ാം തീയതിയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക– തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതും ശക്തമായ വേലിയേറ്റവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തുന്നതു കർഷകരെ ആശങ്കയിലാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതു നാട്ടുകാരെയും ദുരിതത്തിലാക്കുകയും
പുല്ലാട്∙ റോഡിലെ െവള്ളക്കെട്ട് ഒഴിയുന്നില്ല, ജനത്തിനു ദുരിതവും. പുല്ലാട്, വെണ്ണിക്കുളം േറാഡിൽ നിന്നുള്ള ചക്കുതറ ആശുപത്രി െകാക്കാട്ടുകാവ് റോഡിലാണ് വെള്ളക്കെട്ട്. നൂറോളം വീടുകളിലേക്കും പടിഞ്ഞാറ്റേതിൽ ക്ഷേത്രത്തിലേക്കുമുള്ള ഈ വഴിയിൽ ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
തിരുവല്ല ∙ രണ്ടു ദിവസം പെയ്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലുണ്ടായ കൃഷി നഷ്ടം 8.96 കോടി രൂപയുടേതെന്നു കൃഷി വകുപ്പ്. പെരിങ്ങര, നിരണം, കുറ്റൂർ പഞ്ചായത്തുകളിലെ 598.3 ഹെക്ടർ നെൽകൃഷിയാണു നശിച്ചത്. 765 കർഷകരെയാണു ദുരിതം ബാധിച്ചത്. ഇവിടെയുണ്ടായ നഷ്ടമാണ് 8.96 കോടി രൂപയുടെതെന്നാണു കണക്ക്. ഇതിനു
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു
തിരൂരങ്ങാടി ∙ പേമാരിയെ തുടർന്ന് 100 ഏക്കർ നെൽവയലിലുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് ചെറുകിട ജലസേചന വിഭാഗം അധികൃതർ രണ്ടിടത്തെ ഷട്ടറുകൾ തുറന്നു. വെള്ളം ഇതനുസരിച്ച് പുഴയിലേക്ക് പൂർണമായി ഒഴുകിയ ശേഷമേ ഇതിനകം നട്ട നെൽച്ചെടികളുടെ ആയുസിനെപ്പറ്റി പറയാനാകൂ. പലയിടത്തും ഞാറ്റടികളും വെള്ളം മൂടി കിടപ്പാണ്.
തിരുവല്ല ∙ മണിമലയാർ ഒന്നു നിറഞ്ഞൊഴുകി അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെള്ളം വന്നു നിറഞ്ഞു. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ട പാടങ്ങളും വെള്ളത്തിലായി. പലയിടങ്ങളിലും പുറംബണ്ടുകൾ തകർന്നാണ് വെള്ളം കയറിയത്. വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന പാടങ്ങളിൽ ഇനി കൃഷിയൊരുക്കം ആദ്യം മുതൽ തുടങ്ങണം.
ഇതിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ല.
കാസർകോട് ∙ ആവേശത്തോടെ പെയ്തിറങ്ങിയ മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ടും തിരികെ പോയതിന്റെ ആശ്വാസത്തിൽ ജില്ല. മഞ്ചേശ്വരം താലൂക്കിലെ ദേശീയപാതയോരത്തെ അൻപതിലേറെ വീടുകളിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസത്തെ മഴ വൻനാശം വിതച്ചത്. ദേശീയപാതയിൽ നിർമാണ പ്രവൃത്തി ഏറെ പൂർത്തിയായ പലയിടങ്ങളിലും
തളിപ്പറമ്പ്∙ ദേശീയപാതയിൽ കുപ്പം പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ പുഴ പറമ്പുകളിലേക്ക് ഇരച്ചുകയറി.കുപ്പം പാലത്തിന് സമീപം പടവിൽ ഭാഗത്ത് ഇന്നലെ രാതിയോടെയാണ് പറമ്പുകളിലേക്ക് പുഴ ഇരച്ചു കയറിയത്. പുഴയിരികിലെ തെങ്ങുകളും കമുകുകളും മറ്റും നാട്ടുകാർ നോക്കിനിൽക്കെ പുഴയിലേക്ക് ഒഴുകിപ്പോയി.രാത്രി ഒൻപതോടെ വൻ ശബ്ദത്തോടെയാണ് പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാത്രിതന്നെ മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടഞ്ഞിരുന്നു.
മലപ്പുറം ∙ ശരാശരി ഒരു മില്ലിമീറ്റർ കിട്ടേണ്ടിടത്ത് ഇന്നലെ മലപ്പുറത്ത് പെയ്തത് 85.5 മില്ലി മീറ്റർ മഴ. 24 മണിക്കൂറിനിടെ കിട്ടിയത് 8448 % അധികമഴ !. ഡിസംബർ 2ന് രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ 1 മില്ലി മീറ്റർ മഴയാണ് ജില്ലയിലെ ശരാശരി മഴപ്പെയ്ത്തിന്റെ കണക്ക്. എന്നാൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ
ചേർപ്പ് ∙ കാലം തെറ്റി പെയ്ത ശക്തമായ മഴയെ തുടർന്ന് മേഖലയിലെ വിവിധ പടവുകളിലായി 1000 ഏക്കറിലേറെ നെൽക്കൃഷി വെള്ളത്തിലായി. പെരുങ്കുളം പടവിലെ ചാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബണ്ട് പൊട്ടി പടവിലേക്ക് വെള്ളം കയറി, ഞാറ്റടിക്കായി തയാറാക്കി വച്ചിരുന്ന 100 ഏക്കറിലെ ഞാർ നശിച്ചു. ജൂബിലി, എട്ടുമന, ഇഞ്ചമുടി,
മുനയം ബണ്ട് തകർന്നു കാട്ടൂർ∙ ലക്ഷങ്ങൾ ചെലവഴിച്ച് കനോലി കനാലിൽ മുനയം ഭാഗത്ത് പുനർ നിർമിച്ച താൽക്കാലിക ബണ്ട് കനത്ത മഴയിലെ ഒഴുക്കിൽ തകർന്നു. നിർമാണത്തിന് ഉപയോഗിച്ചത് കാലപ്പഴക്കംചെന്ന മുളകൾ ആണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്ന വാർത്ത കഴിഞ്ഞ 28ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. നിർമാണം പാതി
മാന്നാർ ∙ വേനൽമഴ ഭയന്നു നേരത്തെ വിതച്ചതു ചെന്നിത്തല പാടശേഖരത്തിലെ കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ അപ്രതീക്ഷിത തിരിച്ചടിയായി. വിവിധ പാടങ്ങളിൽ മട വീണു, വിത വെള്ളത്തിൽ മുങ്ങി നശിച്ചു.മൂന്നു ദിവസമായി പെയ്ത കനത്ത മഴയാണ് ചെന്നിത്തല പുഞ്ചയിലെ വിവിധ പാടശേഖരങ്ങളിലെ വിത വെള്ളം കയറി നശിക്കാൻ
ഹരിപ്പാട് ∙ കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കൃഷിക്ക് ഒരുക്കങ്ങൾ നടത്തിയ 4 പാടശേഖരങ്ങളിൽ മട വീണു. പള്ളിപ്പാട് വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക്, വീയപുരം കരീപ്പാടം പാടശേഖരം, കാരിച്ചാൽ പോട്ടകളക്കയാട് എന്നീ പാട ശേഖരങ്ങളിലാണു മട വീണത്. വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക്
പന്തളം ∙ ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിന് താഴെ തീർഥാടകർക്കുള്ള പാർക്കിങ് സ്ഥലത്തേക്ക് റോഡ് നിർമാണം പൂർത്തിയായെങ്കിലും പാർക്കിങ് സ്ഥലത്ത് വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് ശേഷം സ്ഥിതി രൂക്ഷമായി. വാഹനം പാർക്ക് ചെയ്ത ശേഷം ഇറങ്ങേണ്ടത് ചെളിവെള്ളത്തിലേക്കാണ്. ഇത് പരിഹരിക്കാനുള്ള നടപടി
കവിയൂർ ∙ വിതച്ച പാടശേഖരങ്ങളിലെല്ലാം വെള്ളം കയറിയ ദുരിതത്തിലാണ് കവിയൂരിലെ പാടശേഖരങ്ങളും. 4 പാടശേഖരങ്ങളിലാണ് ഇത്തവണ വിത നടത്തിയത്. ഇവിടുത്തെ മുളച്ച നെല്ലു മുഴുവനും മുങ്ങി കിടക്കുകയാണ്. ഐരാർ പാടശേഖരത്തിലെ 65 ഹെക്ടറിൽ 40 ഏക്കറിൽ 4 ദിവസം മുൻപാണു വിത നടത്തിയത്. ഇവിടെ മുള വന്ന നിലയിലായപ്പോഴാണു വെള്ളം
പെരിങ്ങര ∙ രണ്ടു ദിവസം പെയ്ത ശക്തമായ മഴയിൽ പഞ്ചായത്തിലെ പാടശേഖരങ്ങൾ മുങ്ങി. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ടവയും മുങ്ങിയതോടെ ഇനി കൃഷി ആദ്യം മുതൽ തുടങ്ങേണ്ട സ്ഥിതിയാണ്. ചാത്തങ്കരി, വളവനാരി പാടശേഖരങ്ങളിലെ ബണ്ട് കവിഞ്ഞൊഴുകുകയും പെട്ടിക്കും പറയ്ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇവിടെ
പുനലൂർ ∙ ദേശീയപാതയിൽ പുനലൂർ കലയനാട് റെയിൽവേ അടിപ്പാതയിൽ മഴ സമയത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ദേശീയപാതയിൽ ശാസ്ത്രീയമായി അഴുക്കുചാൽ നിർമിച്ചിട്ടില്ലാത്തതിനാൽ വെള്ളം റോഡിലൂടെ നിരന്ന് ഒഴുകുന്നതാണ് പ്രശ്നം. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയ്ക്ക് അടിഭാഗത്ത് റോഡിലൂടെ നിരന്നൊഴുകി കലയനാട്
തിരുവനന്തപുരം∙ വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. കേരള തീരത്ത് ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
രാജ്യത്ത് നാലാംസ്ഥാനം, കേരളത്തിൽ ഒന്നും. ഫെയ്ഞ്ചലിൽ കോട്ടയത്ത് റെക്കോഡ് മഴ. തമിഴ്നാട് വിറപ്പിച്ച ഫെയ്ഞ്ചൽ കോട്ടയത്തെ പെരുവെള്ളത്തിൽ മുക്കി. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ 124.5 മി.മീ മഴ ലഭിച്ചു. മഴക്കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു ജില്ലയ്ക്ക്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മിമീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്. ഞായറാഴ്ച കോട്ടയം നഗരത്തിനും പരിസരപ്രദേശത്തും അതിശക്തമായ മഴ ലഭിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ അതിശക്തമായ മഴ മൂന്നു മണിക്കൂർ നീണ്ടു നിന്നു. 183.8 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരത്തിൽ ഡിസംബർ മാസത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴക്കണക്കാണിത്.
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ
തിരുവനന്തപുരം∙ വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട് ജില്ലയില് ഇന്ന് റെഡ് അലര്ട്ടാണ്. മത്സ്യത്തൊഴിലാളികള് കടലില് പോകരുത്. ജാഗ്രത പാലിക്കണമെന്നറിയിച്ച് എലത്തൂര് കോസ്റ്റല് പൊലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ഡിസംബര് അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു. തീരപ്രദേശത്തുള്ളവര് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കോലഞ്ചേരി ∙ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ നെൽക്കൃഷി വ്യാപകമായി നശിച്ചു. ഐക്കരനാട്, മഴുവന്നൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. 2 ദിവസമായി തുടരുന്ന മഴയാണ് വെള്ളപ്പൊക്കത്തിനു കാരണം.ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഞെരിയാംകുഴി തോട് കര
അങ്കമാലി ∙ അപ്രതീക്ഷിത മഴയിൽ മഞ്ഞപ്ര പഞ്ചായത്തിൽ കൃഷി നാശം. നാലാം വാർഡിലെ കൈതകം ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്താനായില്ല. പുതുമനവരെയുള്ള കൃഷി ഇടങ്ങൾ വെളളത്തിൽ മുങ്ങി. ഒട്ടേറെ കർഷകരുടെ കൃഷി നശിച്ചു. കിഴക്കേ പാടത്തെ ഏക്കർ കണക്കിനു സ്ഥലത്തെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാണു നശിച്ചത്. രണ്ടു ദിവസം മുൻപു നട്ട
കോഴിക്കോട് ∙ തീവ്ര ന്യൂനമർദം തുടരുന്നതിനാൽ ജില്ലയിൽ ഇന്നും കനത്ത മഴ പെയ്യാൻ സാധ്യത. നഗരത്തിൽ ഇന്നലെ രാവിലെയും വൈകിട്ടും കനത്ത മഴ പെയ്തു. ഇന്നലെ വൈകിട്ട് വരെ 18 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുന്നമംഗലത്തു 4 മില്ലിമീറ്റർ, ഉറുമി പ്രദേശത്ത് 29.5 മില്ലിമീറ്റർ, വടകരയിൽ 46 മില്ലിമീറ്റർ, പെരുവണ്ണാമൂഴി ഡാം
എടത്വ ∙ പ്രതീക്ഷിക്കാതെ എത്തിയ തോരാത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ചേർന്നു ബണ്ടുകൾ തകർത്തതോടെ പുഞ്ചക്കൃഷി അവതാളത്തിലാക്കി. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറേ ബ്ലോക്ക് പാടം, തലവടി കൃഷിഭവൻ പരിധിയിൽ 74 ഏക്കർ വരുന്ന എട്ട്യാരു മുട്ട് കോതകേരി, പരുത്തിക്കാട്ട് ചാലി വേഴപ്രം,
ചാരുംമൂട്∙ പെരുവേലിൽ പുഞ്ചയിൽ കൃഷിയിറക്കാൻ കഴിയാതെ കർഷകർ, വെള്ളം വറ്റിക്കാൻ നെട്ടോട്ടത്തിൽ. നവംബർ മാസത്തിൽ കൃഷിയിറക്കേണ്ടതായിരുന്നു ഇവിടം. വെള്ളം വറ്റി കൃഷിയിറക്കാൻ കാത്തിരുന്ന കർഷകർക്ക് ഇരുട്ടടി പോലെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴ. ഇതോടെ കൂടുതൽ വെള്ളക്കെട്ട് പുഞ്ചയിൽ
കാസർകോട് ∙ മണിക്കൂറുകളോളം തോരാതെ പെയ്ത മഴയിൽ ജില്ലയിൽ താഴ്ന്നയിടങ്ങളിൽ വെള്ളം കയറി. ദേശീയപാതയിലും സർവീസ് റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിങ്കളാഴ്ച യെല്ലോ അലർട്ട് എന്നായിരുന്നു തലേന്നു രാത്രി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്നലെ രാവിലെ 10 മുതൽ അതു റെഡ്
തൊടുപുഴ ∙ ജില്ലയിൽ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ പലയിടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു.ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ
സീതാംഗോളി ∙ അപ്രതീക്ഷിത മഴയെത്തിയതിൽ ദുരിതത്തിലായി നെൽകർഷകൻ. നെല്ല് കൊയ്തെടുത്തിട്ടും പുല്ല് നീക്കാനായില്ല. നെല്ലും പുല്ലും വിൽപന നടത്തിയാലാണു നെൽകൃഷിയിൽ നേട്ടമുണ്ടാവുന്നത്. പുല്ല് വെള്ളത്തിലായതോടെ ആശങ്കയിരിക്കുകയാണ് കർഷകൻ. സർക്കാരിന്റെ 2 ലക്ഷം രൂപയുടെ കാർഷിക അവാർഡ് ലഭിച്ച കർഷകൻ പുത്തിഗെ കണ്ണൂർ ബളക്കിലയിലെ ശിവാനന്ദ പൂജാരിയുടെ പുല്ലുകളാണു നനഞ്ഞത്. 75000 രൂപയുടെ പുല്ലാണു വിൽപന ചെയ്യേണ്ടിയിരുന്നത്. 15 ഏക്കറിലാണു നെൽക്കൃഷിയുള്ളത്.
തലയോലപ്പറമ്പ് ∙ ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. പൊതുവേ വീതി കുറഞ്ഞ ഇവിടെ ഒരേ സമയം സ്റ്റാൻഡിന്റെ അകത്തേക്കും പുറത്തേക്കും വാഹനം വന്നാൽ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുവീഴുന്നതു പതിവ്
ചങ്ങനാശേരി ∙ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വ്യാപക മടവീഴ്ച. പായിപ്പാട്, കുറിച്ചി കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് മട വീണത്. ഇതിൽ എസി റോഡ് ഭാഗത്തെ പായിപ്പാട് പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് വ്യാപകമായി നാശനഷ്ടമുണ്ടായത്. പുഞ്ചക്കൃഷിക്കായി വിത്ത് വിതച്ച 500 ഏക്കറിലധികം പാടങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ
പാമ്പാടി ∙ തോരാതെ പെയ്ത മഴയിൽ പാമ്പാടി വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്. കാലവർഷത്തിൽ തകർന്ന വെള്ളൂർ തോടിന്റെ സംരക്ഷണ ഭിത്തിയുടെ കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം. എട്ടാം മൈൽ പടിഞ്ഞാറ്റുകര, മുണ്ടമറ്റം ഭാഗം, പാണംപടി പടി, ഏഴാംമൈൽ,
പുൽപള്ളി ∙കാർഷിക മേഖലയിൽ വിളവെടുപ്പു സജീവമായപ്പോൾ വിനയായി മഴ കനക്കുന്നു. അപ്രതീക്ഷിത സമയത്താണ് ന്യൂനമർദ മഴ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും പെയ്തുതുടങ്ങിയത്.കാപ്പി, നെല്ല്, അടയ്ക്കാ തുടങ്ങി എല്ലാവിളകളുടെയും വിളവെടുപ്പ് നിർത്തിവയ്ക്കാൻ കർഷകർ നിർബന്ധിതരായി. കഴിഞ്ഞദിവസങ്ങളിൽ വിളവെടുത്ത കാപ്പിയും
എടക്കര ∙ നീലഗിരി ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി വഴിക്കടവിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.നീലഗിരി വനത്തിനകത്ത് പുഴയുടെ പ്രഭവസ്ഥാനത്ത് ഇന്നലെ രാവിലെ മണിക്കൂറോളം കനത്ത മഴയാണുണ്ടായത്.പുഴയുടെ അക്കരെ ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ നഗറുകളിലെ 350 കുടുംബങ്ങളാണ്
ചങ്ങരംകുളം ∙ മഴയിൽ കാട്ടകാമ്പാൽ സൊസൈറ്റി പടവ്, ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരങ്ങളിലെ നടീൽ കഴിഞ്ഞ 76 ഏക്കർ പാടത്ത് വെള്ളം കയറി. നീലയിൽ പടവ്, എടമ്പാടം തുടങ്ങിയ പാടങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.മഴ തുടർന്നാൽ മേഖലയിലെ കർഷകർക്ക് വലിയ കൃഷിനാശമാണ് ഉണ്ടാവുക. വെള്ളം ഉയർന്നതിനെ തുടർന്ന്
പൊന്നാനി ∙ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ തീരപ്രദേശത്ത് കനത്ത ജാഗ്രത. ബോട്ടുകാരും വള്ളക്കാരും കടലിലിറങ്ങിയില്ല. യാനങ്ങളെല്ലാം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ഹാർബറിൽ നങ്കൂരമിട്ടിരുന്നു. തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മീൻപിടിത്തം
കോട്ടയം ∙ കനത്ത മഴയിൽ മുങ്ങി ജില്ല. പാമ്പാടിയിൽ അതിതീവ്ര മഴയിൽ പ്രദേശത്തു പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. 230.2 മില്ലിമീറ്റർ മഴയാണു ഞായറാഴ്ച രാത്രി ഇവിടെ പെയ്തത്. കൈതേപ്പാലം, ആനച്ചാൽ, പരിയാരം, തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ വീടുകളിൽ കുടുങ്ങിയ 50 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ജില്ലയിൽ 13
ഏറ്റുമാനൂർ∙ 2 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട് . ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പേരൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞതോടെ ഏക്കർ കണക്കിനു നെല്ല് കൃഷി വെള്ളത്തിലായി. എംസി റോഡിൽ പോസ്റ്റ് ഓഫിസ് ജംക്ഷൻ, വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശം, തവളക്കുഴി,
എരുമേലി∙ കനത്ത മഴയെ അവഗണിച്ച് പേട്ടതുള്ളൽ സജീവം. ഇന്നലെ ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. മേളക്കാരും വാദ്യക്കാരും ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും നനയാതെ പ്ലാസ്റ്റിക് മൂടിയാണ് മഴയത്ത് കൊട്ടുന്നത്. മഴ നനഞ്ഞ് പേട്ടതുള്ളുന്നവരും മഴയിൽ പ്ലാസ്റ്റിക് കോട്ടുകൾ ധരിച്ച് പേട്ടതുള്ളുന്നവരുമുണ്ട്.
കോതനല്ലൂർ ∙ മാഞ്ഞൂർ കൃഷി ഭവന് കീഴിലെ വിവിധ പാടശേഖരങ്ങളിൽ കനത്ത മഴയിൽ തോട് കരകവിഞ്ഞും ബണ്ടുകൾ തകർന്നും വ്യാപക കൃഷി നാശം. നൂറ് ഏക്കറോളം നെൽക്കൃഷി വെള്ളം കയറി നശിച്ചു. 50 ദിവസം പ്രായമായത് മുതൽ 15 ദിവസം പ്രായമായതു വരെയുള്ള നെൽക്കൃഷി വെള്ളത്തിനടിയിലായി. കൂടാതെ മരച്ചീനിക്കൃഷിയും തെങ്ങ് – കമുകിൻ
തോട്ടയ്ക്കാട് ∙ വളർത്തുനായ കുരച്ച് ബഹളമുണ്ടാക്കി, ഉറക്കത്തിലായിരുന്ന ദമ്പതികളെ വീട്ടിൽ വെള്ളം കയറുന്നത് അറിയിച്ചു. വീട്ടുകാരും വളർത്തുനായയും പ്ലാവിൽ കയറിയിരുന്ന് നേരം വെളുപ്പിച്ചു. തോട്ടയ്ക്കാട് ആനാറ്റിൻചിറ തുരുത്തേൽ തമ്പി (63) ഭാര്യ കുഞ്ഞുമോൾ (62) എന്നിവരാണ് വളർത്തുനായ ജൂലിക്ക് ഒപ്പം പ്ലാവിൽ കയറി
ഇരിങ്ങാലക്കുട∙ ഒറ്റദിവസത്തെ കനത്ത മഴയിൽ മുരിയാട് കോന്തിപുലം കോൾ മേഖലയിലെ നാലായിരത്തോളം ഏക്കർ പുഞ്ചക്കൃഷി വെള്ളത്തിൽ. ഞാറ് നടീലും ആദ്യഘട്ടത്തിലെ വളമിടീലും കഴിഞ്ഞ പാടശേഖരങ്ങളാണ് വെള്ളത്തിലായത്.ഞായർ രാത്രി ആരംഭിച്ച മഴ തുടർച്ചയായി പെയ്തതോടെ മുരിയാട് തെക്കേപാടം, കരിംപാടം, മാങ്കണ്ടം, നടുപ്പാടം ഹരിതശ്രീ,
ആലപ്പുഴ∙ ജില്ലയ്ക്കു മുന്നറിയിപ്പുകൾ ഇല്ലായിരുന്നെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞു പല പ്രദേശത്തും മഴ ശക്തമായി. തമിഴ്നാട്ടിൽ വച്ചു ശക്തി കുറഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തുമെന്നും ഇന്നു രാവിലെ വരെ മധ്യ, വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നുമാണു കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ടു
പത്തനംതിട്ട ∙ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്കടക്കം നാശനഷ്ടം. സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി ചീരംപടവ് തോട് കരകവിഞ്ഞ് കൊറ്റനാട് പഞ്ചായത്തിലെ കുളത്തിങ്കലിൽ 3 വീടുകളിൽ വെള്ളംകയറി.മൈലപ്ര പേഴുകാട് മൈലൻപടി - മണൽനിരവ്
മല്ലപ്പള്ളി ∙ ഞായറാഴ്ച പകലും രാത്രിയിലും ശക്തമായി പെയ്ത മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു. പുറമറ്റം പഞ്ചായത്തിലെ ഇടത്തറയിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പാടത്തോടു ചേർന്നുള്ള 4 വീടുകളിലാണ് വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നത്. മണിമലയാർ കരകവിഞ്ഞ് വീടുകളുടെ പരിസരത്ത് വെള്ളം
ശബരിമല ∙ പമ്പാ നദിയിൽ ഇറങ്ങുന്നതിന് തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം വന്നതിനെ തുടർന്നാണ് ഈ തീരുമാനം.പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. ഇരുകരകളിലും
റാന്നി ∙ മഴ കനത്തതോടെ റോഡുകളിലെങ്ങും വെള്ളക്കെട്ട്. ഓടയില്ലാത്തതും അശാസ്ത്രീയമായ ഓട നിർമാണവുമാണു വെള്ളക്കെട്ടിനു കാരണം. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ ഓടകളും കലുങ്കുകളും നിർമിച്ചിരുന്നു.എന്നാൽ അവയിലധികവും വെള്ളമൊഴുകിപ്പോകുന്ന രീതയിലല്ല നിർമിച്ചത്. അതിന്റെ ദുരിതമാണു വാഹന
കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കാസർകോട്, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം∙ മീനടം ഞണ്ട്കുളം പാലത്തിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി. കുറ്റിക്കൽ സ്വദേശിയായ വൈദികൻ റയിൽവേ സ്റ്റേഷനിൽ പോയി പുലർച്ചെ മടങ്ങും വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാർ ചേർന്ന് കാർ റോഡിലേക്ക് മാറ്റി. അതിനിടെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കോട്ടയം ജില്ലയിൽ കനത്തമഴ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ നദികളിൽ ശക്തമായ നീരൊഴുക്കുണ്ടായി. വെള്ളം അപകടനിലയിലേക്ക് ഉയർന്നിട്ടില്ല.
കൊച്ചി ∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി പൊലിഞ്ഞത് 9 ജീവൻ. 24 മണിക്കൂറിൽ (ഡിസംബർ 1) 50 സെന്റിമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിക്കുന്നത് ഇപ്പോഴാണ്.
ശബരിമല ∙ പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീർഥാടകർ കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങി.കഴുതക്കുഴി ഭാഗത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. പാതയിൽ വഴുതി വീണ് 2 പേർക്ക് സാരമായി പരുക്കേറ്റു. 12 പേർ അടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഈ പ്രദേശത്തുള്ള ഫോറസ്റ്റ് ജീവനക്കാർ വിവരം വനംവകുപ്പ് കൺട്രോൾ ഓഫിസിൽ
ഏറ്റുമാനൂർ ∙ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണു ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പേരൂർ കിണറ്റുംമൂട് ഭാഗത്ത് റബർ മരം കടപുഴകി വൈദ്യുത ലൈനിലേക്കു വീണു വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മരം വെട്ടി മാറ്റി വൈദ്യുത വിതരണം
കോട്ടയം∙ സംസ്ഥാനത്ത് ഇന്ന് വലിയ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ശബരിമലയിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം ഈ മഴയോടെ വിലയിരുത്താനാകുമെന്നും കേരള കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ. തമിഴ്നാട്ടിലെ ചുഴലിക്കാറ്റിൽ കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മലപ്പുറം∙ ചെന്നൈയിലും പുതുച്ചേരിയിലും നാശംവിതച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇഫക്ട് മലപ്പുറം ജില്ലയിലും. 2ന് ജില്ലയിൽ തീവ്ര, അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 20 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുള്ളപ്പോഴാണു റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. കുറച്ചു ദിവസങ്ങൾകൂടി ജില്ലയിൽ മഴ തുടരുമെന്നും പ്രവചനമുണ്ട്.
കണ്ണൂർ∙ കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയനെതിരെ വ്യാപക വിമർശനവും പരിഹാസവും. റെഡ് അലർട്ട് ഉണ്ടായിട്ടും നേരത്തേ അവധി പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച അർധരാത്രിയാണ് അവധി പ്രഖ്യാപിച്ച് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
തൃശൂർ ∙ ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും. അതിശക്തമായ മഴയ്ക്കു സാധ്യത അറിയിച്ച് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 115 മുതൽ 204 മില്ലീമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. കൊടുങ്ങല്ലൂർ, പട്ടിക്കാട്, അതിരപ്പിള്ളി, ചിമ്മിനി, പെരിങ്ങൽക്കുത്ത് മേഖലകളിൽ സാമാന്യം ശക്തമായ മഴയുണ്ടായി. ഇന്നു കനത്ത ഇടിമിന്നലും കാറ്റും തീവ്രമഴയുമുണ്ടാകുമെന്നാണു പ്രവചനം. ദിവസങ്ങളോളം കനത്ത ചൂടും വെയിലും പ്രകടമായ അന്തരീക്ഷത്തിൽ നിന്നു പെട്ടെന്നു മാറുന്ന മട്ടിലായിരുന്നു ജില്ലയുടെ ഇന്നലത്തെ കാലാവസ്ഥ. മലയോര മേഖലയിൽ രാവിലെ ശക്തമായ വെയിലുണ്ടായിരുന്നെങ്കിലും ഉച്ചയോടെ സ്ഥിതി മാറി.
തൊടുപുഴ ∙ ഒരിടവേളയ്ക്കു ശേഷം ഇടുക്കി ജില്ലയിൽ വീണ്ടും ശക്തമായ മഴ. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു. അടിമാലി, കട്ടപ്പന, ചെറുതോണി, കുമളി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴയെത്തി. രാത്രിയും മഴ തുടരുകയാണ്. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
ഏറ്റുമാനൂർ∙ ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തെയും കടകളില് വെള്ളം കയറി.
ശബരിമല∙ കനത്ത മഴയെ തുടർന്ന് കരിമല, പുല്ലുമേട് എന്നീ രണ്ട് കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്ക്കു നിരോധനം. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞു മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്.
ആലപ്പുഴ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിലും ഇടവിട്ടു മഴ ലഭിച്ചു. ജില്ലയിൽ ഭൂരിഭാഗം ഇടങ്ങളിലും 30 മില്ലിമീറ്ററോളം മഴയാണു പെയ്തത്. ചെറിയ തോതിൽ കാറ്റുമുണ്ടായി. ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ്. ശനി രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ചെത്തി കടപ്പുറത്തു സൂക്ഷിച്ച രണ്ടു വള്ളങ്ങൾ തകർന്നു. മാരാരിക്കുളം പതിനെട്ടാം വാർഡിൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ പുത്തൻപുര വള്ളവും ചേർത്തല സൗത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് കുരിശുങ്കൽ യേശുദാസ് ജോണിന്റെ സുവിശേഷം വള്ളവുമാണു തകർന്നത്.
ശബരിമല ∙ മഴ കനത്തതോടെ പമ്പയിൽ അതീവ ജാഗ്രത. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ്
ശബരിമല ∙ മഴ കോരിച്ചൊരിഞ്ഞു, മഞ്ഞിൽ മുങ്ങി ശബരിമല പാതയും സന്നിധാനവും. മണിക്കൂറുകളോളം നിർത്താതെ മഴ പെയ്തതോടെ ശരണവഴികളിൽ മഞ്ഞുമൂടിയിരുന്നു. ദർശനത്തിനെത്തിയ തീർഥാടകരിൽ ഭൂരിഭാഗവും നനഞ്ഞാണ് എത്തിയത്. പമ്പ ഗണപതി ക്ഷേത്ര പരിസരവും വെള്ളം നിറഞ്ഞ നിലയിലായിരുന്നു. നീലിമല പാതയിലെ ഇറക്കത്തിൽ മഴവെള്ളം
പത്തനംതിട്ട ∙ ഫെയ്ഞ്ചൽ ചുഴലി തമിഴ്നാട്ടിൽ ശക്തിപ്പെട്ടതിന് ഒപ്പം ജില്ലയിൽ ഇന്നലെ പകൽ പെയ്തത് റെക്കോർഡ് മഴ. സീതത്തോട് സ്വയം നിയന്ത്രിത മഴമാപിനിയിൽ ഇന്നലെ വൈകുന്നേരം 242 മില്ലീമീറ്റർ (24.2 സെന്റീമീറ്റർ) അതിതീവ്രമഴ രേഖപ്പെടുത്തി. മറ്റിടങ്ങളിലെ മഴ: ചേത്തയ്ക്കൽ: 152 മില്ലീമീറ്റർ, ളാഹ: 119 എംഎം,
കോവളം∙ കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടർന്ന് സഞ്ചാരികൾക്ക് കടൽക്കുളിക്ക് വിലക്ക്. ബീച്ചുകളിൽ അപായ സൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ചുവന്ന കൊടികളും നാട്ടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിലാണ് കോവളത്ത് കടൽ ക്ഷോഭം. തീരത്ത് ചെറിയ മണൽക്കാറ്റിനും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
കോട്ടയം ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിലും കനത്തമഴ. കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ ആറുകളിൽ ശക്തമായ നീരൊഴുക്കുണ്ടായി. വെള്ളം അപകടനിലയിലേക്ക് ഉയർന്നിട്ടില്ല.പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണ് ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. ജില്ലയിൽ 4 വരെ ഖനനം കലക്ടർ നിരോധിച്ചു. ശക്തമായ