ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനൽ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്റർ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളിൽ കഴിയുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

ഇന്നലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ ലഭിച്ചു. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഈ സീസണിൽ വേനൽമഴ 98% അധികമായി പെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 49.8 എംഎം മഴയാണു ലഭിച്ചത്.

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കുറവ് കാസർകോടും. ലക്ഷദ്വീപിൽ 228 % അധികമഴയുണ്ടായി. മഴയുണ്ടെങ്കിലും ഉയർന്ന താപനിലയാകും പൊതുവേ അനുഭവപ്പെടുക.

English Summary:

Summer Rains Lash Kerala: Kerala Braces for Widespread Summer Showers This Week

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com