അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡകൂനാ വിടവാങ്ങി
Mail This Article
മുംബൈ ∙ അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡകൂനാ അന്തരിച്ചു. 1966ൽ ആണ് അമുലിനു വേണ്ടി ഇദ്ദേഹം പരസ്യ ക്യാംപെയ്നിനു തുടക്കം കുറിക്കുന്നത്. പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും പിന്നീട് സമൂഹമാധ്യമങ്ങളിലും അമുൽ ഗേൾ പരസ്യങ്ങൾ വൻ പ്രചാരം നേടി.
2016ൽ അമുൽ ഗേളിന്റെ അൻപതാം പിറന്നാൾ വിപുലമായി ആഘോഷിച്ചിരുന്നു. നർമത്തിനൊപ്പം പരസ്യങ്ങളിലൂടെ രാഷ്ട്രീയവും സാമുഹികവുമായ വിഷയങ്ങളും ചർച്ചയായിരുന്നു. സാധാരണ പരസ്യങ്ങളിൽനിന്നു മാറിയുള്ള ആശയം വേണമെന്ന അമുൽ സ്ഥാപകൻ ഡോ. വർഗീസ് കുര്യന്റെ ആവശ്യത്തെത്തുടർന്നാണ് അമുൽ ഗേളിന് രൂപം നൽകുന്നത്. ഇപ്പോൾ പ്രായം 80 പിന്നിട്ട സിൽവസ്റ്റർ തുടക്കമിട്ട അമുൽ പരസ്യങ്ങൾ കൂടുതൽ കാലം നീണ്ടുനിന്ന ക്യാംപെയ്നുകളിൽ ഒന്നാണ്. പരസ്യമേഖലയിലെ പ്രശസ്തൻ അന്തരിച്ച ജർസൻ ഡകൂനാ സഹോദരനാണ്. ഭാര്യ: നിഷ, മകൻ: രാഹുൽ.
English Summary: Sylvestor DaCunha creator of iconic amul girl campaign passes away