ബലാൽസംഗശ്രമം: സാനിറ്റൈസർ കുടിപ്പിച്ച 16 കാരി മരിച്ചു
Mail This Article
ബറേലി (യുപി) ∙ ബലാൽസംഗം ചെറുത്തതിനെ തുടർന്ന് പ്രതികൾ ബലംപ്രയോഗിച്ച് സാനിറ്റൈസർ കുടിപ്പിച്ച 16 വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മത് ലക്ഷ്മിപുർ മേഖലയിലാണ് 11–ാം ക്ലാസ് വിദ്യാർഥിയെ സ്കൂളിൽ നിന്നു മടങ്ങുമ്പോൾ പീഡിപ്പിച്ചത്. അക്രമം തടയാൻ ശ്രമിച്ച കുട്ടിയുടെ സഹോദരനെ ഇവർ മർദിച്ചു. സംഭവം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പ്രതിയായ ഉദേഷ് റാത്തോഡിനെ (21) അറസ്റ്റ് ചെയ്തു. ഉദേഷും മറ്റ് 3 പേരും ചേർന്നാണ് കുട്ടിയെ സാനിറ്റൈസർ കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 27ന് ആണ് സംഭവം.
English Summary : Sixteen year old girl died after drinking sanitizer