ADVERTISEMENT

ന്യൂഡൽഹി ∙ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിൽ ‘വിശ്വാസയാത്ര’യുമായി കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങുന്നു. ഗാന്ധി ജയന്തി ദിനമായ മറ്റന്നാൾ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ യാത്രയ്ക്കു തുടക്കമാകും. ബിജെപി നടത്തിയ ‘പരിവർത്തൻ യാത്ര’യ്ക്കു മറുപടിയാണിത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണു യാത്രയുടെ ലക്ഷ്യം. 

കർണാടക മോഡൽ ജനക്ഷേമ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണു കോൺഗ്രസ്. പകുതി വിലയ്ക്ക് പാചകവാതക സിലിണ്ടർ, കുറഞ്ഞ നിരക്കിൽ വൈദ്യുതി തുടങ്ങിയവയാണു പ്രധാനം. തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവുമധികം വിജയപ്രതീക്ഷയുള്ളത് ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമാണ്. രണ്ടിടത്തും വിജയമുറപ്പ് എന്ന റിപ്പോർട്ടാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു ഹൈക്കമാൻഡിനു നൽകിയിരിക്കുന്നത്. 

തെലങ്കാനയിലെ വാഗ്ദാനം 2 ലക്ഷം പേർക്ക് സർക്കാർ ജോലി 

അധികാരത്തിലേറിയാൽ ഒരു വർഷത്തിനുള്ളിൽ 2 ലക്ഷം യുവജനങ്ങൾക്കു സർക്കാർ ജോലി എന്നതാകും തെലങ്കാനയിൽ കോൺഗ്രസിന്റെ വാഗ്ദാനം. പ്രഖ്യാപനം വരുംദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി നടത്തും. 

അതിനിടെ, ബിആർഎസ് എംഎൽഎയായ മൈനംപള്ളി ഹനുമന്ത റാവു പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മൽകജ്ഗിരി എംഎൽഎയായ ഹനുമന്തയ്ക്ക് ബിആർഎസ് വീണ്ടും ടിക്കറ്റ് നൽകിയിരുന്നെങ്കിലും മേഡക്കിൽ മകനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഇരുവരും പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ഇരുവരും സ്ഥാനാർഥികളാകുമെന്നാണു വിവരം. 

English Summary : Bhupesh Baghel's yatra in Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com