ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്കെതിരെയുള്ള പ്രസംഗപരാതികളിൽ വിശദീകരണം നൽകാൻ ബിജെപിക്കും കോൺഗ്രസിനും സമയം നീട്ടി നൽകിയോ എന്നതിൽ അവ്യക്തത തുടരുന്നു. വിശദീകരണം 29നുള്ളിൽ നൽകണമെന്നായിരുന്നു നിർദേശം.  

അതിനിടെ, ബിജെപിയും നരേന്ദ്ര മോദിയും ഭരണഘടന മാറ്റുമെന്നു രാഹുൽഗാന്ധി പ്രസംഗിക്കുന്നതു ചട്ടലംഘനമാണെന്ന പരാതിയും ബിജെപി ഉന്നയിച്ചു.

ഒഡീഷ: സുജാത പാണ്ഡ്യനെ മാറ്റി

ഒഡീഷയിലെ ബിജെഡി നേതാവ് വി.കെ.പാണ്ഡ്യന്റെ പത്നിയും ഐഎഎസ് ഓഫിസറുമായ സുജാതാ പാണ്ഡ്യനെ  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലംമാറ്റി. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സുജാത വോട്ടു സമാഹരിക്കുന്നതായി ബിജെപി പരാതിപ്പെട്ടു ഏതാനും മണിക്കൂറുകൾക്കുള്ളിലാണു കമ്മിഷന്റെ നടപടി.  

English Summary:

Ambiguity remains over extension of time to respond tospeech complaints against Narendra Modi, Rahul Gandhi and Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com