ADVERTISEMENT

ചണ്ഡിഗഡ് ∙ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന കേസിൽ കഴിച്ചത് ബീഫ് അല്ലെന്ന് ലാബ് റിപ്പോ‍ർട്ട്. ചാർഖി ജില്ലയിലെ ഹൻസവസാ ഖുർദിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി സബീർ മാലിക്കിനെ കഴിഞ്ഞ ഓഗസ്റ്റ് 27ന് ആണ് 10 പേരടങ്ങുന്ന സംഘം മർദിച്ചുകൊന്നത്. ഇയാൾ താമസിച്ച സ്ഥലത്തുനിന്നു ശേഖരിച്ച ഭക്ഷണത്തിന്റെ സാംപിൾ ഫരീദാബാദിലെ ലാബിലാണു പരിശോധനയ്ക്ക് അയച്ചത്.

സബീർമാലിക്കിനെ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനുണ്ടെന്നു പറഞ്ഞ് കടയിലേക്കു വിളിച്ചുകയറ്റി കെട്ടിയിട്ടാണ് മർദിച്ചത്. ഇതിനെതിരെ ഏതാനും പേർ ഇടപെട്ടപ്പോൾ മറ്റൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

English Summary:

Lynching: Beef not consumed says report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com