ADVERTISEMENT

ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ (76) അന്തരിച്ചു. 1969 യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കർ 2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെയാണു സിബിഐ ഡയറക്ടറായിരുന്നത്. മൃതദേഹം ഓൾ ഇന്ത്യ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു വിട്ടുകൊടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.  

വിവാദമായ ആരുഷി തൽവാർ (13), ആരുഷിയുടെ വീട്ടിലെ ജോലിക്കാരനായ ഹേംരാജ് എന്നിവരുടെ ഇരട്ടക്കൊലപാതക കേസ് സിബിഐ ഏറ്റെടുക്കുന്നതു വിജയ് ശങ്കർ ഡയറക്ടറായിരുന്ന കാലത്താണ്. മുംബൈ സ്ഫോടനക്കേസിൽ പ്രതിയായ അധോലോകസംഘാംഗം അബു സലേമിനെയും കൂട്ടാളിയായ നടി മോണിക്ക ബേദിയെയും പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്ന് അറസ്റ്റ് ചെയ്തതു വിജയ് ശങ്കർ സിബിഐ അഡീഷനൽ ഡയറക്ടറായിരിക്കുമ്പോഴാണ്. അബ്ദുൽ കരിം തെൽഗി വ്യാജ മുദ്രപ്പത്ര അഴിമതിക്കേസ് അന്വേഷണത്തിനും മേൽനോട്ടം വഹിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ തലവൻ, ജമ്മു കശ്മീരിൽ ബിഎസ്എഫ് ഐജി തസ്തികകളിലും  പ്രവർത്തിച്ചു. അതിവിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

English Summary:

Death: Former CBI director Vijay Shankar passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com