ആകാശ കൂട്ടിയിടി: ഏറ്റവും വലിയ ദുരന്തം ഇന്ത്യയിൽ
Mail This Article
ആകാശ കൂട്ടിയിടിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലാണ്: 1996 നവംബർ 12നു ഹരിയാനയിലെ ചർഖി ദാദ്രിയിൽ സൗദി, കസഖ്സ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു.
കാൽനൂറ്റാണ്ടിനിടെ പത്തോ അതിലധികം പേരോ കൊല്ലപ്പെട്ട ഇത്തരം അപകടങ്ങൾ:
∙ 2002 ഒക്ടോബർ ഒന്നിന് ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ ഗോവയിൽ കൂട്ടിയിടിച്ച് 18 പേർ കൊല്ലപ്പെട്ടു.
∙ 2006 സെപ്റ്റംബർ 29നു ബ്രസീലിൽ ആമസോൺ മഴക്കാടുകളിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് 154 പേർ മരിച്ചു.
∙ 2015 മാർച്ച് 9ന് അർജന്റീനയിലെ ലാ റിയോഹയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു.
∙ 2019 നവംബർ 25ന് മാലിയിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 പേർ മരിച്ചു.
∙ കഴിഞ്ഞ വർഷം ഏപ്രിൽ 23ന് മലേഷ്യയിൽ സൈനിക ഹെലികോപ്റ്ററുകളുടെ കൂട്ടിയിടിയിൽ 10 പേർ മരിച്ചു.
ആശയവിനിമയ, നിരീക്ഷണ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ ആകാശത്ത് കൂട്ടിയിടി സമീപകാലത്തായി ഏറെ കുറയ്ക്കാനായിട്ടുണ്ട്.