ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും യാത്രക്കാർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി. ട്രെയിൻ അപകടങ്ങൾ പതിവായിട്ടും മൗനം പാലിക്കുന്ന മന്ത്രിയുടെ അനാസ്ഥ ഈ സംഭവത്തോടെ വ്യക്തമാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വലിയ അപകടമുണ്ടായിട്ടും മരണമില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യ വിശദീകരണങ്ങൾ. പിന്നീട് ആശുപത്രി അധികൃതരാണു മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഫ്. ഗവർണർ വി.കെ. സക്സേനയും സമൂഹമാധ്യമങ്ങളിലൂടെ അനുശോചിച്ചിട്ടും അർധരാത്രി 1നു ശേഷമാണു മന്ത്രി പ്രതികരിച്ചതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു.

റെയിൽവേ രക്ഷാപ്രവർത്തനം വൈകിച്ചെന്നും തിരക്കു നിയന്ത്രിക്കാൻ അധിക ട്രെയിനുകൾ ഓടിച്ചില്ലെന്നും പരാതിയുണ്ട്. പ്രയാഗ്‌രാജിലേക്ക് അധിക ട്രെയിനുകൾ ഓടിച്ചിരുന്നുവെന്നും അധികമായി ടിക്കറ്റ് വിറ്റില്ലെന്നുമാണു റെയിൽവേയുടെ വിശദീകരണം. ശനിയാഴ്ച വൈകിട്ട് 6 മുതൽ 8 വരെ 2600 ടിക്കറ്റുകളാണ് അധികമായി യാത്രക്കാർ ബുക്ക് ചെയ്തത്. രാത്രി 8നും 10നും ഇടയിൽ ശരാശരിയിലും കുറഞ്ഞ ജനറൽ ടിക്കറ്റുകളാണു വിറ്റതെന്നും റെയിൽവേ വിശദീകരിച്ചു.

English Summary:

Showing negligence; Railway Minister must resign: Congress

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com