ADVERTISEMENT

കൊച്ചി∙ ഈ മാസം 24, 25 തീയതികളിൽ ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ 48 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ഓഫിസർമാർ പണിമുടക്കിൽ പങ്കെടുക്കുമെന്നു അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ്.നാഗരാജൻ പറഞ്ഞു.

കേന്ദ്രസർക്കാരിനും എൽഐസിക്കും 100% ഓഹരിയുള്ള ഐഡിബിഐ ബാങ്കിലെ ഓഹരികൾ സ്വകാര്യ വിദേശ സ്ഥാപനങ്ങൾക്കു കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരികൾ പൊതു വിപണിയിൽ വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 2023ൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി സംഘടനകൾ ഒപ്പിട്ട പഞ്ചദിനവാരം ബാങ്കുകളിൽ നടപ്പാക്കുന്നതിനു കേന്ദ്രസർക്കാർ അനുമതി നൽകുക, 31 വർഷം മുൻപ് നടപ്പാക്കിയ പെൻഷൻ കരാർ കാലോചിതമായി പരിഷ്കരിച്ചു റിസർവ് ബാങ്ക് മാതൃകയിൽ നടപ്പിലാക്കുക, പുറം കരാർ നിയമനം ഉപേക്ഷിച്ചു ബാങ്കുകളിൽ ഒഴിവുള്ള എല്ലാ തസ്തികകളിലും സ്ഥിരം നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്കു സംഘടിപ്പിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് എം.ഡി. ഗോപിനാഥ്, ജനറൽ സെക്രട്ടറി പ്രജിത്ത് കുമാർ, സെക്രട്ടറി എച്ച്. വിനോദ് കുമാർ എന്നിവർ പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ഡോ. സുനിൽ പി. ഇളയിടം, ടി.ബി. മിനി, ആലങ്കോട് ലീലാകൃഷ്ണൻ, എസ്.നാഗരാജൻ എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ 10 നു എവിജി അനുസ്മരണ പരിപാടിയിൽ ‘ഇന്ത്യൻ ബാങ്കിങ് പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ എസ്. ആദി കേശവൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. ഭാരവാഹി തിരഞ്ഞെടുപ്പും നടത്തും. 

English Summary:

Bank Strike: Nationwide bank strike scheduled for 24th and 25th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com