പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഹർജി മാറ്റി
Mail This Article
കൊച്ചി ∙ പദ്ധതികളിൽനിന്നു വിലക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി ഏഴിലേക്കു മാറ്റി. സർക്കാർ ഉത്തരവിനെതിരെയുള്ള സ്റ്റേ അന്നുവരെ തുടരുമെന്നും ജസ്റ്റിസ് പി.വി ആശ ഉത്തരവിട്ടു. ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
പിഡബ്ല്യുസിക്കു സർക്കാരിന്റെ പദ്ധതികളിൽ രണ്ടുവർഷത്തെ വിലക്ക് ഏർപ്പെടുത്തി നവംബർ 27 ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഉത്തരവിറക്കിയിരുന്നു. കൂടാതെ, കെഫോൺ പദ്ധതിയുടെ കൺസൽറ്റൻസി കരാർ നീട്ടേണ്ടെന്നും തീരുമാനിച്ചു. ഇതിനെതിരെയാണു പിഡബ്ല്യുസി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിനെ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചതു സമഗ്ര പശ്ചാത്തല പരിശോധന നടത്തിയില്ല എന്ന പേരിൽ വിലക്ക് ഏർപ്പെടുത്തിയതിനു ന്യായമല്ലെന്നായിരുന്നു പിഡബ്ല്യുസിയുടെ വാദം.
കെഎസ്ഐടിഎൽ മാനേജിങ് ഡയറക്ടറുടെ ശുപാർശയെ തുടർന്നാണു സ്വപ്നയെ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചതെന്നും അവർ വെളിപ്പെടുത്തി.