ADVERTISEMENT

കൊച്ചി ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവ് എറണാകുളം പോക്സോ കോടതി മുൻപാകെ ഇന്നലെ കീഴടങ്ങി. പ്രതിയുടെ പാസ്പോർട്ട് കോടതി കണ്ടുകെട്ടി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അഞ്ജലി കോടതി മുൻപാകെ ജാമ്യക്കാർക്കൊപ്പം ഇന്നലെ ഹാജരായത്.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി റോയ് ജെ.വയലാറ്റിനെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി സൈജു എം.തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.

English Summary: Anjali Reema Dev surrenders in pocso case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com