ADVERTISEMENT

കോഴിക്കോട് ∙ ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി; പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു റമസാൻ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികൾക്ക് വ്രതപുണ്യങ്ങളുടെ നാളുകൾ. ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും മതനേതാക്കളും ഇന്ന് റമസാൻ ഒന്നായി പ്രഖ്യാപിച്ചത്. 

രണ്ടു വർഷത്തോളമായി കോവിഡ് നിയന്ത്രണങ്ങൾക്കിടയിലായിരുന്നു റമസാൻ ദിനാചരണങ്ങൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ തറാവീഹ് നമസ്കാരത്തിന് ഒത്തു ചേരാൻ വിശ്വാസികൾ എത്തുന്നതോടെ ഇക്കുറി പള്ളികൾ കൂടുതൽ സജീവമാകും. ഒമാനിൽ റമസാൻ വ്രതാരംഭം ഇന്നാണ്. ഇതര ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതം ഇന്നലെയാരംഭിച്ചു.

English Summary: Ramzan month to begin in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com