ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു. 

എന്നാൽ, സ്വപ്നയ്ക്കു വേണ്ടി കമ്പനി കൈപ്പറ്റിയ ശമ്പളം ഇതുവരെ സർക്കാരിനു തിരികെ ലഭിച്ചിട്ടില്ല. കമ്പനി പണം നൽകിയില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് ഈടാക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിർദേശവും നടപ്പാക്കിയില്ല.

മാസം 3.18 ലക്ഷം രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ട സ്വപ്നയുടെ ശമ്പളത്തുകയും കൺസൽറ്റൻസി ചാർജിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു. ശമ്പളയിനത്തിൽ ചെലവായ 19 ലക്ഷം രൂപയിൽനിന്നു ജിഎസ്ടി ഒഴിവാക്കി 16.16 ലക്ഷം രൂപ കമ്പനിയിൽനിന്നു തിരിച്ചുപിടിക്കാനാണു നിർദേശിച്ചത്. 

സ്പേസ് പാർക്കിന്റെ ചുമതലയുള്ള കെഎസ്ഐടിഐഎൽ കഴിഞ്ഞ ജനുവരിയിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. 

English Summary: Salary given to swapna suresh not yet given back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com