ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന പൗരൻമാർക്ക് കൂടുതൽ കരുതൽ നൽകുന്നതിനു മുൻഗണന നൽകുന്നതാണ് സർക്കാരിന്റെ നയപ്രഖ്യാപനം. മുതിർന്ന പൗരൻമാരുടെ ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിട്ട് ‘ഐടി അറ്റ് എൽഡേർലി’ എന്ന പേരിൽ സംരംഭം തുടങ്ങും. 2013ലെ വയോജന നയം, 2009ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങൾ എന്നിവ പരിഷ്കരിക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വാഗ്ദാനം ചെയ്തു.

ഒരുവർഷത്തിനകം പാലുൽപാദനത്തിൽ സ്വയംപര്യാപ്തത, നേർക്കാഴ്ച പദ്ധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും നേത്രരോഗ പരിശോധന, റേഷൻകടകളിലൂടെ 10 രൂപയ്ക്കു കുപ്പിവെള്ളം നൽകുന്ന സുജലം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കൽ, ആരോഗ്യകേന്ദ്രങ്ങളിൽ പട്ടികവർഗ വിദ്യാർഥികളെ നിയമിക്കുന്നതിന് എല്ലാ ജില്ലയിലും ട്രൈബൽ പാരാമെഡിക്സ് ട്രെയ്നി സ്കീം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിനു ബദൽ സ്കോളർഷിപ്, സമഗ്രമായ കാലാവസ്ഥാ പ്രതിരോധ ഭവനനയം, ആരോഗ്യ ജീവിതശൈലിക്കായി ‘ഹെൽത്തി ലൈഫ്’ ക്യാംപെയ്ൻ, നഗരസൗകര്യങ്ങൾ കാര്യക്ഷമമാക്കാൻ നിരീക്ഷണാലയം, അടുത്തവർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾ, ഐടി പാർക്കുകളിലെ സ്പേയ്സ് മൂന്നു വർഷത്തിനകം 6 ദശലക്ഷം ചതുരശ്ര അടി വർധിപ്പിക്കൽ, അടുത്ത വർഷം അവസാനത്തോടെ സൗരോർജത്തിലൂടെ 1000 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കൽ, സ്വകാര്യമേഖലയുടെ നിക്ഷേപം സാധ്യമാക്കുന്നതിനു പുതിയ വിൻഡ് പോളിസി, ആനക്കാംപൊയിൽ–കല്ലാടി–മേപ്പാടി തുരങ്കപാത അടുത്തവർഷം യാഥാർഥ്യമാക്കുക, പറമ്പിക്കുളം ആളിയാർ കരാർ പുതുക്കുന്നതിനു തമിഴ്നാടുമായി ചർച്ച തുടങ്ങിയവയാണ് മറ്റു പ്രഖ്യാപനങ്ങൾ.

English Summary:

More provision for seniors in Kerala Government policy announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com