ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട് ∙ ഗാസയിലും യുക്രെയിനിലും ഉൾപ്പെടെയുള്ള സാധാരണ മനുഷ്യന്റെ ദുരിതം വളരെ ചുരുങ്ങിയ സമയം കൊണ്ടു നമ്മെ ബാധിക്കാതെയാകുന്നുണ്ടെന്നും ഇഷ്ടപ്പെടാത്ത യാഥാർഥ്യങ്ങൾ മറന്നു എന്നു സ്വയം വിശ്വസിപ്പിക്കാനാണു ഭൂരിഭാഗം പേരും ശ്രമിക്കുന്നതെന്നും ഛായാഗ്രാഹകനും സംവിധായകനുമായ വേണു. എഴുത്തുകാരൻ ഉണ്ണി ആറിനൊപ്പം ‘കാഴ്ചയും എഴുത്തും സർഗാനുഭവങ്ങളുടെ രണ്ടു ലോകങ്ങൾ’ എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു വേണു.

അമേരിക്കൻ ഗായകൻ ബോബ് ഡിലന്റെ പ്രശസ്ത ഗാനമായ ‘ബ്ലോയിങ് ഇൻ ദ് വിൻഡ്’ താൻ വിവർത്തനം ചെയ്യാൻ കാരണം മറ്റുള്ളവരുടെ ദുരിതം കണ്ടിട്ടും കണ്ടില്ലെന്നു സ്വയം തെറ്റിദ്ധരിപ്പിക്കുന്ന ഇന്നത്തെ ലോകത്തെപ്പറ്റിയാണ് ആ പാട്ട് എന്നതിനാലാണെന്നും വേണു പറഞ്ഞു. ‘മാവോയിസ്റ്റുകളുടെ നാട്ടിലേക്ക് എന്തിനാണ് പോകുന്നത്’ എന്ന ചോദ്യം ഉയർന്നിട്ടും ഛത്തീസ്ഗഡിലേക്കു പോയതു വ്യത്യസ്തമായ കാഴ്ചകൾ തേടിയാണ്. പൊലീസിന്റെയും പാരാമിലിട്ടറിയുടെയും അധികാരപ്രകടനങ്ങളുടെ അസ്വസ്ഥതയല്ലാതെ മാവോയിസ്റ്റുകൾ ഒരു പ്രശ്നവും തനിക്കുണ്ടാക്കിയില്ലെന്നും വേണു പറഞ്ഞു. പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും തേടിയാണു താൻ പോയത്. മാവോയിസ്റ്റുകളും ആ നാടിന്റെ സംസ്കാരം തന്നെയാണ് – വേണു പറഞ്ഞു. 

കേരളത്തിന്റെ ശബ്ദം പൊളിറ്റിക്കൽ ഹിന്ദുത്വത്തിന്റേതായി മാറുന്നുവെന്ന് ഉണ്ണി ആർ പറഞ്ഞു. ശബ്ദങ്ങളിലേക്കു കൂടിയാണു തന്റെ സഞ്ചാരങ്ങൾ. കാലം കടന്നുപോകുമ്പോൾ സ്ഥലങ്ങളുടെ സ്വഭാവം പോലെത്തന്നെ ശബ്ദങ്ങളുടെ സ്വഭാവത്തിനും രാഷ്ട്രീയത്തിനുമെല്ലാം മാറ്റം വരുന്നുണ്ട്. സാമൂഹിക സാഹചര്യങ്ങളിൽ ഇതു പ്രതിഫലിക്കുന്നു. രാജ്യം ഏകാധിപത്യത്തിലേക്കു ചുവടുവയ്ക്കുമ്പോൾ കാണാതാകലുകളും ഇല്ലാതാകലുകളും പതിവാകുന്നു.

ബാബറി മസ്ജിദ് ഇല്ലാതായതും ജെഎൻയുവിലെ വിദ്യാർഥിയെ കാണാതായതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഏകാധിപത്യ വ്യവസ്ഥിതിയിൽ ഇതെല്ലാം ഭരണകൂടങ്ങൾക്കു സാധ്യമാണെന്നും ഉണ്ണി പറഞ്ഞു. പൂജ പ്രിയദർശിനി മോഡറേറ്ററായി. ഉണ്ണി ആർ മനോരമ ഓൺലൈനിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരം ‘ബുക് ബം’, വേണു രചിച്ച ‘നഗ്നരും നരഭോജികളും’ എന്നീ പുസ്തകങ്ങൾ ചർച്ചാവേദിയിൽ പ്രകാശനം ചെയ്തു.

English Summary:

Forgetting Suffering: A Conversation with Venu & Unni R

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com