ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ നിന്ന് താൻ പൂർണമായും സുഖം പ്രാപിച്ചുവെന്ന് ഹാരി പോട്ടർ രചയിതാവ് ജെ.കെ. റൗളിങ്. വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് 54 കാരിയായ റൗളിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്.

ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചുവെന്ന് റൗളിങ് ട്വീറ്റ് ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഡോക്ടറായ ഭർത്താവ് പറഞ്ഞു നൽകിയ ‘ടിപ്സും’ റൗളിങ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

5 തവണ ദീർഘമായി ശ്വാസോച്ഛോസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം 5 സെക്കന്‍ഡ് പിടിച്ചുവച്ച ശേഷം പുറത്തേക്കുവിടുക. 6–ാമത്തെ തവണ ശ്വാസം വലിച്ച ശേഷം വായ് പൊത്തി ശക്തിയിൽ ചുമയ്ക്കുക. ഇങ്ങനെ രണ്ടു തവണ ചെയ്ത ശേഷം കുറച്ചുനേരം കമിഴ്ന്നു കിട്ടന്ന് 10 മിനിറ്റു ദീർഘശ്വാസം എടുക്കുക – വിഡിയോയിൽ പറയുന്നു. ഇതിനു ചെലവോ പാർശ്വഫലങ്ങളോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

English Summary: JK Rowling says she had all Covid-19 symptoms. How she recovered

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com