ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും. വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നതു ലക്ഷ്യമിട്ടാണു നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24നു നിർവഹിക്കും.

കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സംസ്ഥാന സർക്കാരിന്റെ വ്യാവസായിക നിക്ഷേപ പ്രോത്സാഹന സംവിധാനമായ കേരള സംസ്ഥാന വ്യാവസായിക വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) എന്നിവയുടെ സംയുക്ത സംരംഭമാണ് മെഡ്സ്പാർക്ക്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ ഉള്ള ലൈഫ് സയൻസ് പാർക്കിൽ ആകും മെഡ്സ് പാർക്ക്‌ സ്ഥാപിക്കുക.

SCTIMST മികവ് തെളിയിച്ചിരിക്കുന്ന, അത്യാധുനിക ജീവൻരക്ഷാ വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ ആകും മെഡ്സ്പാർക്ക് കൂടുതൽ പ്രാധാന്യം നൽകുക. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗവേഷണം-വികസനം, അവയുടെ പരിശോധന-വിലയിരുത്തൽ, നിർമാണ സഹായം, പുത്തൻ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് പിന്തുണ ഉറപ്പാക്കും. 

പാർക്കിന് അകത്തും പുറത്തും ഉള്ള വൈദ്യശാസ്ത്ര ഉപകരണ വ്യവസായ യൂണിറ്റുകൾക്ക് ഈ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ കൂടുതലായി കാണപ്പെടുന്ന ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾക്ക് ഇത് ഗുണം ചെയ്യും.

English Summary: Government to set up Medical Devices Park in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com