അനാവശ്യമായുള്ള പ്ലാസ്മ തെറപ്പി ഒഴിവാക്കണം: മുന്നറിയിപ്പുമായി ഐസിഎംആർ
Mail This Article
ന്യൂഡൽഹി∙ കോൺവാലസെന്റ് പ്ലാസ്മ തെറപ്പി (സിപിടി) വിഷയത്തിൽ നിലപാടു വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വിവേകമില്ലാത്ത രീതിയിലും അനാവശ്യമായും പ്ലാസ്മ തെറപ്പി ഉപയോഗിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പു നൽകി.
ചെറിയതോതിൽ കോവിഡ് ബാധിച്ചവരിൽ പ്ലാസ്മ തെറപ്പി ചെയ്യുന്നതിന് രാജ്യമെങ്ങുമുള്ള 39 പൊതു, സ്വകാര്യ ആശുപത്രികളിൽ ഓപ്പൺ ലേബൽ ഫേസ് 2 മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾഡ് പരീക്ഷണം നടത്തിയിരുന്നു. കോവിഡ്–19 രൂക്ഷമായി ബാധിച്ചവരിൽ ഈ ചികിത്സാരീതി കൊണ്ട് കാര്യമായ ഫലം ലഭിക്കില്ലെന്ന് പരീക്ഷണത്തിൽനിന്നു തിരിച്ചറിഞ്ഞു.
കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറപ്പി നൽകുന്നതിന് ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.
English Summary: Indiscriminate use of Convalescent Plasma Therapy is not advisable: ICMR