‘മാർട്ടിനെ പിടികൂടിയത് ഏറെ ശ്രമകരമായി; നാട്ടുകാരുടെ വലിയ സഹായം കിട്ടി’

Mail This Article
കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ പിടികൂടാൻ വളരെ ബുദ്ധിമുട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. നാട്ടുകാരുടെ വലിയ സഹായത്തോടെ ഏറെ ശ്രമകരമായാണ് മാർട്ടിനെ പിടികൂടിയത്. രണ്ടു കാറുകളും രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ധനീഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗം അന്വേഷിക്കുമെന്നും കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
English Summary: Kochi City Police Commissioner on the arrest of Martin Joseph