കോവിഡിൽ ഏറ്റവും പ്രയാസപ്പെട്ടത് കുട്ടികൾ; സ്കൂൾ തുറക്കൽ ഉണര്‍വുണ്ടാക്കും: മുഖ്യമന്ത്രി
Mail This Article
×
തിരുവനന്തപുരം ∙ സ്കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വന്‍ ഉണര്‍വുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഏറ്റവും പ്രയാസം നേരിട്ടത് കുട്ടികളാണ്. വളര്‍ച്ചയുടെ നാളുകള്‍ അവര്‍ക്ക് നഷ്ടമായി. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണം. കുട്ടികൾ മാസ്ക് ധരിക്കുന്നത് ആവശ്യമാണ്. അത് അവർക്ക് പറ്റുന്ന തരത്തിലുള്ള മാസ്ക് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary: Kerala CM on School reopening
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.