ADVERTISEMENT

തൃശൂർ∙ ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആരോപണം അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എം.കെ.സ്റ്റാലിൻ മനോരമ ന്യൂസ്‌ ന്യൂസ്‌ കോൺക്ലേവ് 2022ൽ നടത്തിയ പരാമർശത്തോടാണ് മുരളീധരന്റെ പ്രതികരണം. ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിജെപി സമാന്തര സർക്കാരിനുവേണ്ടി ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ പരാമർശം.

‘നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു സമാന്തര സർക്കാരിന് നേത‍ൃത്വം നൽകാൻ ഒരു ഗവർണർക്കും സാധ്യമല്ല. തമിഴ്നാട് സർക്കാരിന്റെ നിരവധി അഴിമതികൾ ബിജെപി പുറത്തുകൊണ്ടുവന്നിരുന്നു. ആ അഴിമതികൾ ഗവർണറുടെ മുന്നിലെത്തുകയും ഗവർണർ നടപടിയെടുക്കുകയും ചെയ്തത് തമിഴ്നാട് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. ബിജെപി തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയിൽ നേടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു’– അദ്ദേഹം പറഞ്ഞു.

വികസന കാര്യത്തിൽ കേരളത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കാത്തതിന്റെ കാരണം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ കേരളത്തില്‍ കൂടിയാലോചനയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തേണ്ടത് പിണറായി വിജയനാണ്. കേന്ദ്രമന്ത്രിയാണെങ്കിലും ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയക്കാരനായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: V Muraleedharan on MK Stalin's Parallel Government statement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com