പറഞ്ഞത് പാര്ട്രിയാര്ക്കിക്കെതിരെ; ലിംഗസമത്വത്തിനെതിരെ സംസാരിച്ചിട്ടില്ല: മുനീർ

Mail This Article
കോഴിക്കോട്∙ ലിംഗസമത്വത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് എം.കെ. മുനീര്‍ എംഎൽഎ. പാര്‍ട്രിയാര്‍ക്കിക്കെതിരെയാണ് എംഎസ്എഫ് ക്ലാസില്‍ പറഞ്ഞത്. സിപിഎം സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും എം.എം.മണിയുടെയും എ.വിജയരാഘവന്റെയും പ്രസ്താവന ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനവാദിയാണെങ്കിലും താന്‍ അരാജകവാദിയല്ലെന്നും മുനീര്‍ വ്യക്തമാക്കി.
‘ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവന്നയാളാണു ഞാൻ. സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനവും ആദരവും മാത്രമേ ഉള്ളൂ. പുരുഷമേധാവിത്വത്തെ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്ന വാക്കിനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് എന്റെ പരാതി.’– എം.കെ. മുനീർ പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎസ്എഫ് വേദിയിലാണ് ലിംഗസമത്വ യൂണിഫോമിനെതിരെ മുനീർ സംസാരിച്ചത്. ആണുങ്ങളുടെ വസ്ത്രം സ്ത്രീകളെ കൊണ്ടു ധരിപ്പിച്ച് ആണ്‍കോയ്മ വളര്‍ത്തുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? യാത്രകളില്‍ ഭാര്യയെ കൊണ്ട് പാന്റ് ധരിപ്പിക്കുന്നതിന് പകരം പിണറായി വിജയനു സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്നും മുനീര്‍ ചോദിച്ചിരുന്നു.
English Summary: Nothing has been said against gender equality says MK Muneer