സംരംഭ പട്ടികയില്‍ തെറ്റായി സ്ഥാപനത്തിന്റ പേര് ഉണ്ടെങ്കില്‍ ഒഴിവാക്കണം: എം.വി.ഗോവിന്ദന്‍
Mail This Article
തിരുവനന്തപുരം∙ ഒന്നോ രണ്ടോ പേരുകള്‍ അധികമായി എഴുതിച്ചേര്‍ത്തെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം സംരംഭകരെ വിലകുറച്ചു കാണിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തെറ്റായി എതെങ്കിലും സ്ഥാപനത്തിന്റ പേര് പട്ടികയില്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സഹിക്കാന്‍ കഴിയാത്തവരാണ് പ്രചാരണത്തിന് പിന്നിലെന്നും, ജനങ്ങള്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിവുള്ളവരായതു കൊണ്ട് ആശങ്കയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
Read Also: ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നു മോഷണക്കേസ് പ്രതി: നിര്‍ണായക മൊഴി
ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ടു ലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍ ഉണ്ടായെന്നും ഏഴായിരം കോടിയുടെ നിക്ഷേപം നടന്നെന്നുമാണ് സർക്കാരിന്റെ കണക്കിൽ പറയുന്നത്. എന്നാൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കടകളെയും സ്ഥാപനങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ടു വർഷമായി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടയും ഉള്‍പ്പെടെ പുതിയ സംരംഭമായി അവതരിപ്പിച്ചെന്ന് ആക്ഷേപമുണ്ട്. തൃശൂരിൽ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇതിനു പുറമെ പിൻവലിച്ച അപേക്ഷകളും കണക്കിൽച്ചേർത്തിട്ടുണ്ട്.
English Summary: MV Govindan on bogus enterprises list