ADVERTISEMENT

കോഴിക്കോട്∙  മുട്ടിൽ മരംമുറിക്കേസിലെ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽനിന്നു തന്നെയെന്നും ശശീന്ദ്രൻ ആവർത്തിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതൽതന്നെ വനംവകുപ്പിന്റെ നിലപാട് ഇതുതന്നെയാണെന്നും അദ്ദേഹം പറ‍ഞ്ഞു. 

‘ഏതു കേസിലും പ്രതികൾ രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തും. സർക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മുട്ടിൽ‌ പോലുള്ള ഇടങ്ങളിൽ മരംമുറി നടന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് നിർദേശം നൽകിയത്.

ഒരു ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ഈ സംഭവങ്ങൾ നടന്നതെന്ന വാദം സർക്കാർ ഉന്നയിച്ച പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം തന്നെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു. ഡിപാർട്മെന്റ് കണ്ടെത്തിയ നിഗമനങ്ങളും അവർക്ക് സമർപ്പിച്ച്. അവർ കേസെടുത്താൽ സസ്പെൻഷൻ പോലുള്ള നടപടികളിലേക്ക് മുകളിലുള്ള ശിക്ഷ നടപടികളിലേക്ക് പോകാനാകും. അന്നു തന്നെ സസ്പെൻഷൻ പോലുള്ള നടപടികളിലേക്കു പോയി കേസ് അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ബന്ധപ്പെട്ട എല്ലാവരും രക്ഷപ്പെടും. അങ്ങനെ രക്ഷപ്പെട്ടാൽ പോരാ എന്ന നിലപാടാണ് സർക്കാരെടുത്തത്.’– ശശീന്ദ്രൻ പറഞ്ഞു. 

അതേസമയം മരംമുറി കേസിൽ  വില്ലേജ് ഓഫിസറുടെ അനുമതിയുണ്ടെന്നു പറഞ്ഞ് പ്രതികളായ റോജി അഗസ്റ്റിനും സംഘവും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഭൂവുടമകൾ വെളിപ്പെടുത്തി. അനുമതി പത്രത്തിലൊന്നും തങ്ങൾ ഒപ്പിട്ടിട്ടില്ലന്നും ആദിവാസികർഷകർ പറ‍‍ഞ്ഞു.

English Summary: Minister AK Saseendran on Muttil Rosewood Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com