ADVERTISEMENT

ഒട്ടാവ∙ കാന‍ഡയിലെ ഉപഭോക്താക്കൾക്ക് ഇനി ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാർത്തകൾ ഇനി ലഭ്യമാകില്ല. സമൂഹമാധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് അവർ മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെത്തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ പാതയിൽ വാർത്താ സേവനം നിർത്താനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

കാനഡയിൽനിന്നുള്ള മാധ്യമസ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളും വാർത്താ ലിങ്കുകളും കാനഡയിലെ ആളുകൾക്ക് ഇനി മുതൽ ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും  കാണാൻ സാധിക്കില്ലന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലും സമാനമായ നിയമം പ്രാബല്യത്തിലായിരുന്നു.

English Summary: Facebook and Instagram Shutting Down News in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com