കുത്തിവച്ചുകൊല്ലാൻ ശ്രമം.; അനുഷയെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

Mail This Article
പത്തനംതിട്ട∙ പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിടിയിലായ അനുഷയെ പൊലീസ് കസറ്റഡിൽ വിട്ട് തിരുവല്ല കോടതി ഉത്തരവായി. 2 ദിവസത്തേക്ക് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്.
കാമുകൻ അരുണിന്റെ സ്നേഹം പിടിച്ചു പറ്റാനാണ് ഭാര്യയായ സ്നേഹയെ കൊല്ലാൻ ശ്രമിച്ചതെന്ന് കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) പൊലീസിന് മൊഴി നൽകിയിരുന്നു.
വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു.
English Summary: Parumala murder attempt; Anusha sent to police custody