ADVERTISEMENT

ന്യൂ‍ഡൽഹി∙ തൊഴിലില്ലായ്മയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് , ജാതി സെൻസസും താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പു നൽകി കോൺഗ്രസിന്റെ പ്രകടന പത്രിക. പട്ടികജാതി–പട്ടികവര്‍ഗ– ഒബിസി സംവരണം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ‘ന്യായ് പത്ര്’ എന്നു പേരിട്ട കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ചു വിവിധ ജനവിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളിൽ ശക്തമായ തീരുമാനം എടുക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ന്യായ് യാത്രയിലെ അഞ്ച് ഗ്യാരന്‍റികളും പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി–എസ്ടി–ഒബിസി സംവരണം, സൗജന്യ ചികിത്സ ഉറപ്പാക്കാൻ 25 ലക്ഷം രൂപയുടെ പണരഹിത ഇൻഷുറൻസ്, തൊഴിലുറപ്പ് വേതനം ദിവസം 400 രൂപ എന്ന നിലയിൽ വർധിപ്പിക്കും എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ. സൗജന്യ ചികിത്സ ഉറപ്പാക്കാൻ 25 ലക്ഷം രൂപയുടെ പണരഹിത ഇൻഷുറൻസും പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.പത്രിക കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.

English Summary:

Focus on unemployment, caste census promise: Congress releases manifesto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com