തൃശൂരിലും പാലക്കാടും ലോറി അപകടങ്ങൾ, 2 മരണം; ആറ്റുകാലിലേക്ക് പോയ വാഹനവും അപകടത്തിൽപെട്ടു

Mail This Article
തൃശൂർ / പാലക്കാട് / തിരുവനന്തപുരം ∙ ദേശീയപാതയിൽ കല്ലിടുക്കിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി വന്ന് ഇടിച്ചാണ് അപകടം. നിർത്തിയിട്ടിരുന്ന ലോറിയിലെ ക്ലീനറായ തമിഴ്നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ഉണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തു നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് 19 യാത്രക്കാരുമായി പോയ ടെംപോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച് അപകടത്തിൽപെട്ടു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.