ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒട്ടാവ∙ കാനഡയിലെ കാൽഗറി റെയിൽവേ സ്റ്റേഷനിൽ ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. 

ഞായറാഴ്ചയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കാൽഗറിയിലെ സിറ്റി ഹാൾ/ബോ വാലി കോളജ് സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി, മുഖത്തേക്ക് വെള്ളം ഒഴിച്ചു. തുടർന്ന് യുവതിയുടെ ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ച് ട്രാൻസിറ്റ് ഷെൽട്ടറിന്റെ ചുമരുകളിൽ ചേർത്തുനിർത്തി ആവർത്തിച്ച് ഇടിച്ചു. ഫോൺ നൽകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

ബ്രെയ്‌ഡൺ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നയാളാണ് യുവതിയെ ആക്രമിച്ചത്. യുവതിക്കു നേരെയുണ്ടായ അതിക്രമം‌ കണ്ടുകൊണ്ടിരുന്ന ആളുകൾ ആരും അക്രമിയെ പിടിച്ചുമാറ്റാനോ യുവതിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ‘കാനഡയിലേക്കു ‌പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ വിഡിയോ കാണണം’ തുടങ്ങിയ കമന്റുകളും വിഡിയോയ്ക്കു താഴെ കാണാം. 

സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും അനുവദിക്കാൻ കഴിയില്ലെന്നും ഇൻസ്പെക്ടർ ജേസൺ ബോബ്രോവിച്ച് പറഞ്ഞു. വംശീയതയല്ല ആക്രമണത്തിനു പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. 

English Summary:

Canada Assault: An Indian woman was violently assaulted at a Calgary railway station, with bystanders failing to intervene. The attacker, Braydon French, has been arrested.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com