ക്ഷണിക്കാത്ത അതിഥിയായി ജെ.ഡി. വാൻസ് ഗ്രീൻലൻഡിൽ

Mail This Article
നൂക്ക് ∙ ഔദ്യോഗിക ക്ഷണമില്ലെങ്കിലും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഗ്രീൻലൻഡ് സന്ദർശനത്തിന് എത്തി. ഭാര്യ ഉഷയ്ക്കൊപ്പമാണു വാൻസ് ഗ്രീൻലൻഡ് സന്ദർശിക്കുന്നത്. ദ്വീപിന്റെ വടക്കൻതീരത്തെ യുഎസ് വ്യോമത്താവളത്തിലാണു സന്ദർശനം. നൂക്കിലെ പ്രസിദ്ധമായ സാംസ്കാരികകേന്ദ്രങ്ങൾ സന്ദർശിക്കാൻ ഉഷ വാൻസ് എത്തുമെന്നായിരുന്നു ആദ്യം യുഎസ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും പ്രതിഷേധം ഉയർന്നതോടെ ഈ പരിപാടികൾ റദ്ദാക്കി.
ഡെൻമാർക്കിന്റെ അധീനതയിലുള്ള അർധ സ്വയംഭരണ ദ്വീപായ ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അതിനിടെ, ഗ്രീൻലൻഡിൽ ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ കൂട്ടുകക്ഷി സർക്കാരിനു ധാരണയായി. മാർച്ച് 11നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.