രുചിയും ഗുണവും ഒന്നിക്കുന്ന കശുവണ്ടിക്കും ബദാമിനും ഡെലിനട്ട്
Mail This Article
എപ്പോഴും ആരോഗ്യത്തോടിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതിനു നാം കഴിക്കുന്ന ആഹാരം ആരോഗ്യസമ്പുഷ്ടമായിരിക്കണം. വിശ്രമവേളകളിൽ ടിവി കാണുമ്പോള്‍ കൊറിക്കുന്ന സ്‌നാക്സ് പോലും ജങ്ക് ഫുഡ് ആകാതെ നോക്കണം. പകരം ആരോഗ്യദായകവും പ്രകൃതിദത്തവുമായ എന്തെങ്കിലും കഴിച്ചു തുടങ്ങണം. എന്നാല്‍ പിന്നെ രുചിയും ഗുണവും ഒന്നിക്കുന്ന ഡെലിനട്ടിന്റെ ഫ്‌ളേവേര്‍ഡ് കശുവണ്ടിയും ബദാമും ആയാലോ? 'ബീ ഹാപ്പി, സ്റ്റേ ഹെല്‍ത്തി' എന്ന മുദ്രാവാക്യം തങ്ങളുടെ കൊതിയൂറും വിഭവങ്ങളിലൂടെ അക്ഷരാർഥത്തില്‍ നടപ്പാക്കുകയാണ് ഡെലിനട്ട്.
കശുവണ്ടി വ്യവസായത്തില്‍ നാലു തലമുറ പാരമ്പര്യമുള്ള ഡെലിനട്ട് ''ഫോസ്റ്റ് ഡ്രൈ റോസ്റ്റിങ്'' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. കശുവണ്ടിയും ബദാമുമൊക്കെ എണ്ണയോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കാതെ 100 ശതമാനം പരിപൂര്‍ണ്ണതയോടെയാണ് ഡെലിനട്ട് വറുത്തെടുക്കുന്നത്. ഈ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ, മറ്റുള്ളവര്‍ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുന്ന ഉന്നത നിലവാരം കൈവരിച്ചിരിക്കുകയാണ് കമ്പനി. ഈ മികവ് തന്നെയാണ് ടാറ്റാ സ്റ്റാര്‍ബക്‌സ്, ടാറ്റാ ട്രെൻഡ്, ഇന്‍ഡിഗോ, ഗോ എയര്‍, എച്ച്എംഎസ് ഹോസ്റ്റ് തുടങ്ങിയ ബ്ലൂ ചിപ്പ് കമ്പനികളുടെ ഇടപാടുകാരാക്കി ഡെലിനട്ടിനെ മാറ്റിയതും.
ഡെലിനട്ടിനെ വ്യത്യസ്തമാക്കുന്നത് എന്ത് ?
12 ഓളം വേറിട്ട മിക്‌സുകളാണ് ഡെലിനട്ടിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. പെപ്പര്‍ ഒനിയന്‍, നാച്ചുറലി നാച്ചുറല്‍, പെപ്പി പെപ്പര്‍, സിംപ്ലി സാള്‍ട്ടി, ടാങ്കി ചില്ലി ഗാര്‍ലിക്, സിസ്‌ലിങ് ചില്ലി, സാള്‍ട്ടഡ് ബദാം, സ്‌മോക്ഡ് ബദാം എന്നിങ്ങനെ നീളുന്നു തനതായ റോസ്റ്റിങ്, മിക്‌സിങ് സങ്കേതികവിദ്യയിലൂടെ ഡെലിനട്ട് പുറത്തിറക്കുന്ന രുചിവൈവിധ്യം. ഏറ്റവും മുന്തിയ നിലവാരം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ഡെലിനട്ട് നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.
പ്രഭവസ്ഥാനം മുതല്‍ ഡെലിവറി വരെ നീളുന്ന നീണ്ട പ്രക്രിയയില്‍ എല്ലാ തലത്തിലും നൈപുണ്യമുള്ളതും കഴിവുറ്റതുമായ പ്രഫഷനല്‍ സംഘത്തെ ഇതിനായി കമ്പനി അണിനിരത്തുന്നു. രുചിയും പോഷണമൂല്യവും നഷ്ടപ്പെടാതെ അസംസ്‌കൃത വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ ഡെലിനട്ട് ശ്രദ്ധ ചെലുത്തുന്നു. നിര്‍മ്മാണ സംവിധാനത്തിലെ ഗുണനിലവാരത്തിന്റെ തെളിവാണ് ഡെലിനട്ടിന് ലഭിച്ച ബിആര്‍സി സര്‍ട്ടിഫിക്കേഷന്‍.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കശുവണ്ടി ബ്രാന്‍ഡായി മാറാന്‍ ഡെലിനട്ടിന് കഴിഞ്ഞത് ഗുണനിലവാരത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യത വഴിയാണ്. ഡെലിനട്ട്, ഡെലീസ് ബ്രാന്‍ഡ് പേരുകളിലാണ് കണ്‍സ്യൂമര്‍ പായ്ക്കുകള്‍ വിപണിയിലെത്തുന്നത്.
പരമ്പരാഗത രീതിയിൽ എണ്ണയില്‍ വറുത്തെടുക്കുന്ന കശുവണ്ടി ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണ് ഡെലീസ് ബ്രാന്‍ഡ്. സസ്യ എണ്ണയില്‍ സ്വര്‍ണ്ണ നിറമാകുന്നതു വരെയാണ് ഈ കശുവണ്ടി വറുക്കുന്നത്. വിവിധ രുചിവൈവിധ്യങ്ങളിലും ഇത് ലഭ്യമാണ്. പ്രധാനപ്പെട്ട സ്റ്റോറുകളിലെല്ലാം ഡെലിനട്ട് ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഇപ്പോൾ ഡെലിനട്ടിന്റെ കശുവണ്ടിയും ബദാമും ഓൺലൈനായി വാങ്ങിക്കാൻ ക്ലിക്ക് ചെയ്യൂ www.delinutshop.com .ഓൺലൈനായി ഇപ്പോൾ വാങ്ങിക്കുന്നവർക്ക് ഇരുപത് ശതമാനം ഡിസ്കൗണ്ടും ഫ്രീ ഹോം ഡെലിവറിയും ലഭ്യമാണ്.
Web site - www.delinutshop.com
Email : mail@indiafoodexports.com
Contact Numbers - 9349839851, + 91 - 474 - 2742854
English Summary : Delinut brings you it’s offering of healthy and natural snacks in a range of flavored Cashews and Almonds.