ADVERTISEMENT

അരിയും ഉഴുന്നും വേണ്ട...10 മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം.

ചേരുവകൾ

1. ഓട്സ് -1 കപ്പ്‌
2. റവ - 1/2 കപ്പ്‌
3. തൈര് - 1/2 കപ്പ്‌ (പുളി അധികം വേണ്ട )
4. ബേക്കിങ് സോഡാ - 1 നുള്ള്
5. ഉപ്പ്
6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ഒന്ന് നന്നായി ചൂടാക്കുക. എന്നിട്ട് നല്ല മിനുസമായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക. അതിലേക്കു ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക.

ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. നടുവിൽ അണ്ടിപരിപ്പ് വറുത്തതോ, പച്ചയോ ആയിട്ടു വച്ചു കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ചു തട്ട് ഇറക്കി വച്ചു ഒരു 15 – 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ചട്ണി, സാമ്പാർ എന്നിവ കൂട്ടി കഴിക്കാം.

English Summary : Oats Idli, Instant idli recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com