ബ്രഡ് ചിക്കൻ ബോൾസ്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചി
Mail This Article
×
കാബേജും കാരറ്റും ചിക്കനും ചേർത്തൊരു ടേസ്റ്റി പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- കാബേജ് ചെറുതായി നുറുക്കിയത് - 1/2 കപ്പ്
- സവാള - ഒരു ചെറിയ സവാളയുടെ പകുതി
- കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
- കാപ്‌സിക്കം - 1 ടേബിൾ സ്പൂൺ
- ചിക്കൻ കുരുമുളകും ഉപ്പും ചേർത്തു വേവിച്ചു പിച്ചിയെടുത്തത് - 1/2 കപ്പ്
- ഉപ്പും കുരുമുളകും - ആവശ്യത്തിന്
- മയോണൈസ് - 1/2 കപ്പ്
- ബ്രഡ് - 6 കഷ്ണം
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചക്കറികളും ചിക്കനും മയോണൈസും ഉപ്പും കുരുമുളകും ചേർത്തു നന്നായി യോജിപ്പിക്കുക.
- ബ്രഡിന്റെ വശങ്ങൾ മുറിച്ചു മാറ്റിയശേഷം വെള്ളത്തിൽ മുക്കി അധികമായുള്ള വെള്ളം പിഴിഞ്ഞു കളയുക.
- ബ്രഡിൽ ചിക്കൻ വെജിറ്റബിൾ മിക്സ് വച്ച് റോൾ ചെയ്തെടുക്കാം.
- പിന്നീട് ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
- ഈ അവധിക്കാലത്തു കുട്ടികൾ ഇഷ്ടപ്പെടുന്ന നല്ലൊരു പലഹാരമാണിത്.
Content Summary : Bread chicken balls, super snack for kids.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.