വേവിക്കാതെ തന്നെ പച്ചടി ഉണ്ടാക്കാം; ഇതിലെ ചേരുവ കണ്ടുപിടിക്കാമോ?
Mail This Article
പച്ചക്കായും വാഴക്കൂമ്പും എന്നുവേണ്ട വാഴയുടെ മിക്ക ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഉണ്ണിപിണ്ടി. പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ് ഉണ്ണി പിണ്ടി. വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതിനെ തടയുന്നു. ഇനി വാഴപ്പിണ്ടി കൊണ്ട് പച്ചടി ഉണ്ടാക്കിയാലോ?
ചേരുവകൾ
വാഴപ്പിണ്ടി –ഒരു കഷണം
പച്ചമുളക്– രണ്ടെണ്ണം
കറിവേപ്പില –രണ്ടു തണ്ട്
നാളികേരം –ഒരു കപ്പ്
തൈര് – ഒരു കപ്പ്
കടുക് – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വാഴപ്പിണ്ടി ചെറുതായി അരിയുക. അതിലേക്ക് ഉപ്പ് കറിവേപ്പില നന്നായി തിരുമ്മി വയ്ക്കുക. നാളികേരം കടുക് തൈര് അരച്ച് ഇതിലേക്ക് മിക്സ് ആക്കുക.
നന്നായി യോജിപ്പിച്ചാൽ ഒരു നല്ല പച്ചടി റെഡിയായി. അതും വേവിക്കാതെ എല്ലാ ഗുണങ്ങളോടും കൂടിയ ഒരു വാഴപ്പിണ്ടി പച്ചടി. തയാറാക്കി നോക്കൂ ആരോഗ്യപ്രദമായ പച്ചടി.
English Summary: Variety Pachadi Recipe