ADVERTISEMENT

ചോറിനും കഞ്ഞിയ്ക്കും അച്ചാർ അടിപൊളി കോമ്പിനേഷനാണ്. മാങ്ങാ സീസണ്‍ ആയാൽ പിന്നെ മാങ്ങ അച്ചാറും ഉപ്പിലിട്ടതുമൊക്കെ റെഡിയാകും. മാങ്ങയും നാരങ്ങയും മാത്രമല്ല മീനും ഇറച്ചിയുമൊക്കെ അച്ചാർ ഇടാറുണ്ട്. അതിലൊരു വെറൈറ്റിയാണ് ചാമ്പങ്ങ അച്ചാർ. സിംപിളായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചാമ്പക്ക :8

മുളക് പൊടി :2ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി :1/2ടീസ്പൂൺ

കായംപൊടി :1ടീസ്പൂൺ

ഉലുവപ്പൊടി :1/2ടീസ്പൂൺ

വെളുത്തുള്ളി :10

കടുക് :1ടീസ്പൂൺ

ചുവന്ന മുളക് :2

വിനഗർ :4ടേബിൾ സ്പൂൺ

നല്ലെണ്ണ

ഉപ്പ് :ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചാമ്പക്ക കഴുകി തുടച്ചു കഷ്ണങ്ങൾ ആക്കുക. ഒരു ചീനച്ചട്ടിയിൽ  എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ വെളുത്തുള്ളി, മുളക് ചേർക്കുക. വെളുത്തുള്ളി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കുക ചാമ്പക്കയും ചേർക്കാം. ചാമ്പക്ക നന്നായി വഴറ്റുക വിനാഗരി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചാമ്പക്ക അച്ചാർ തയാർ.

English Summary:

Champaka Pickle Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com