ADVERTISEMENT

മീൻ കറി പല രുചിയിൽ തയാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ്. പലനാട്ടിൽ വ്യത്യസ്തമായാണ് മീന്‍‍കറി തയാറാക്കുന്നത്, പുതിയ രീതിയിൽ നാടൻ മീൻകറി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍

മീന്‍ – 1 കിലോ
കുടംപുളി – 5 അല്ലി
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി – ഇടത്തരം
കറിവേപ്പില -5 തണ്ട്
കടുക് -1/4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മണ്‍ചട്ടി ചൂടാക്കുക അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും ഇടാം. നന്നായി വാടിവന്ന ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് പുളിയും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക. പൊടി കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചു അടച്ചുവച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. അടച്ചുവെച്ച് 10 മിനിറ്റ് ഇടത്തരം തീയില്‍ വേവിച്ചെടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉലുവപ്പൊടി ചേര്‍ത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുന്ന പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണയും ബാക്കിവന്ന കറിവേപ്പിലയും ചേര്‍ത്തുകൊടുക്കുക. കുടംപുളിയിട്ട മീന്‍കറി തയാറായിക്കഴിഞ്ഞു.

English Summary:

Fish Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com