ADVERTISEMENT

ചോറിന് കറിയൊന്നുമില്ലെങ്കിൽ അധികം സമയം കളയാതെ രുചികരമായ സ്പെഷൽ മോരു കറി ഉണ്ടാക്കാം. സിംപിളാണ്. കുട്ടികൾക്കും ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

പപ്പായ പകുതി- ചെറുതായി നുറുക്കിയത്
കാന്താരി മുളക് - 10 - 15 എണ്ണം 
ചെറിയ ഉള്ളി - 8 എണ്ണം 
വെളുത്തുള്ളി - 4
ഇഞ്ചി - ചെറിയ കഷ്ണം
 കറിവേപ്പില - കുറച്ച്
 ഉണക്കമുളക് - 4
വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ 
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ 
കായപ്പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂൺ 
ഉലുവ - അര ടീസ്പൂൺ 
തൈര് - ഒരു കപ്പ് 
വെള്ളം - ഒരു കപ്പ്

തയാറാക്കുന്ന വിധം

ചെറുതായി നുറുക്കിയ പപ്പായിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ ഉപ്പും കുറച്ച് കാന്താരി മുളക് കീറിയതും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി പുരട്ടിവയ്ക്കുക. ഇനിയൊരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കടുകും കടുക് നന്നായി പൊട്ടി വന്നതിനു ശേഷം അര ടീസ്പൂൺ ഉലുവയും കൂടി ഇട്ട് കൊടുക്കാം. 

ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുക്കാം. അതും കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. കൂടെത്തന്നെ ഉണക്കമുളകും കറിവേപ്പിലയും കാന്താരി മുളകും ചേർത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ പുരട്ടിവെച്ച പപ്പായ കൂടെയിട്ട് ചെറിയ തീയിൽ വഴറ്റി അടച്ചുവെച്ച് വേവിക്കാം. ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി അടിച്ചെടുക്കുക. ഈ അടിച്ചെടുത്ത മോര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. എല്ലാം കൂടെ നല്ലതുപോലെ ചൂടായാൽ പപ്പായ മോരു കറി തയാർ.

English Summary:

Papaya Moru Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com