ADVERTISEMENT

പണ്ടു മുതല്‍ക്കേ വീടുകളില്‍ സ്ഥിരം ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ശരിയായി ഉപയോഗിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗങ്ങള്‍ വരാതെ തടയാനും ഇഞ്ചിക്ക് കഴിവുണ്ട്. കൂടാതെ, ദഹനം മെച്ചപ്പെടുത്താനും വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം ഇഞ്ചി സഹായിക്കും.

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾസ് എന്ന ശക്തമായ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. ഇത്, ആർത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതയും കുറയ്ക്കാനും സഹായിക്കും. ഇഞ്ചി പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനുമെല്ലാം ഇഞ്ചി നല്ലതാണ്. 

ദഹനം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കും. ഇതിന്‍റെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമാണ്, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.

ഇത്രയേറെ ഗുണങ്ങളുള്ള ഇഞ്ചി കൊണ്ട് ഒരു മിഠായി ഉണ്ടാക്കിയാലോ? ജലദോഷവും പനിയും വരുന്ന സമയത്ത് ഇത് കഴിക്കാം. 

ചേരുവകൾ

ഇഞ്ചി പേസ്റ്റ് - 50 ഗ്രാം
ശർക്കര - 200 ഗ്രാം
കറുത്ത ഉപ്പ് - 1/4 ടീസ്പൂൺ
കുരുമുളക് - 1/4 ടീസ്പൂൺ
മഞ്ഞൾ - 1/4 ടീസ്പൂൺ
നെയ്യ് - 1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം

- ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക

- ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് മിക്സ് ചെയ്യുക. അടുപ്പത്ത് വെച്ച് ചെറിയ തീയില്‍ ഇളക്കി കൊടുക്കുക

- കുരുമുളക്, മഞ്ഞള്‍, കറുത്ത ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക.

- അവസാനമായി നെയ്യൊഴിച്ച് ഇളക്കുക.

- ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടര്‍ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂണ്‍ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്തു കഴിഞ്ഞാല്‍ ഇഞ്ചി മിഠായി റെഡി!

English Summary:

Boost Immunity Delicious Ginger Candy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com