പുരുഷൻമാരിൽ ബീജോൽപാദനം കുറയാൻ കാരണം ഇത്! ഭക്ഷണം വെറുപ്പിക്കുന്ന ‘പ്ലാസ്റ്റിക് ചിക്കൻ’; അരികെയുണ്ട് ആ കൊലയാളി
Mail This Article
ദിവസവും നാം കുടിക്കുന്ന ഓരോ തുള്ളി കുപ്പിവെള്ളവും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വില്ലനാണെന്ന് എത്ര പേർക്ക് അറിയാം? തീൻമേശയിലെത്തുന്ന കടൽ ഭക്ഷണം പോലും മനുഷ്യജീവിതത്തിനു വൻ വെല്ലുവിളിയായിരിക്കുന്നു. വരും തലമുറയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഭയാനകമായ യാഥാർഥ്യം ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. പതിവായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടെന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ തടയാനാകുമെന്ന് നാം ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. 5 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ഈ സൂക്ഷ്മമായ ആക്രമണകാരികൾ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. മനുഷ്യന്റെ വൃഷണങ്ങളിൽ പോലും ഭൂമിയുടെ തന്നെ അന്തകനായ പ്ലാസ്റ്റിക് എത്തിയിരിക്കുന്നു. ബീജ ഉൽപാദനത്തിനും ആത്യന്തികമായി നമ്മുടെ ജീവിവർഗങ്ങളുടെ നിലനിൽപ്പിനു പോലും ഇത് വൻ ഭീഷണിയാണ്...