രേഖകൾ കൃത്യമാണോ? ആദായനികുതി റിട്ടേൺ ഫയലിങ് പൂർത്തിയാക്കാന്‍ പരസഹായം വേണ്ട! ഇങ്ങനെ ചെയ്തു നോക്കൂ...
Mail This Article
കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാകാനുള്ള അവസാന തീയതി അടുത്തിരിക്കുന്നു. ശമ്പള– പെൻഷൻ വരുമാനക്കാരിൽ പലരും ഇ – ഫയലിങ് സ്വയം ചെയ്യാൻ മടിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടുകയാണ് പതിവ്. ഇതിനായി അവസാന ദിവസം വരെ കാത്തുനിന്നാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ, ഏതാനും ക്ലിക്കുകളിൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന കാര്യമേ ഇതിലുള്ളൂ. അതിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. അതും എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്. പുതിയ നിയമപ്രകാരം 7 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ടാക്സ് ഇല്ല. പക്ഷേ, ആ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ ഇ–ഫയലിങ് നിർബന്ധമായും ചെയ്തിരിക്കണം. പുതിയ രീതിയോടൊപ്പം പഴയ രീതിയിലും ഫയലിങ് ചെയ്യാം. ശമ്പളം, പെൻഷൻ, ഒരു വീട്ടിൽനിന്നുള്ള വാടകപലിശ, ഡിവിഡന്റ്, കുടുംബപെൻഷൻ എന്നീ വരുമാനങ്ങളുള്ളവർ തിരഞ്ഞെടുക്കേണ്ടത് ഫോം ഐടിആർ 1 ആണ്. ശമ്പളം കൂടാതെ ഒന്നിക്കൂടുതൽ വാടക വരുമാനമുള്ളവർ ITR-2 ഫയൽ ചെയ്യണം. ആദ്യം ഏതു സ്ലാബിലാണ് നിങ്ങൾ റിട്ടേൺ ഫയൽചെയ്യുന്നതെന്നു തീരുമാനിക്കണം.