‘ഏകാന്തമരണ’ത്തിൽ പിടിവിട്ട് ദക്ഷിണ കൊറിയ; ഇന്ത്യയിലെ കൂടുന്ന ‘മറവി’ സൂചന? ആരോടും മിണ്ടാതിരിക്കല്ലേ, കാൻസർ വരെ വന്നേക്കാം!
Mail This Article
ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്! ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സൗത്ത് കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?