ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുമെന്ന അഭ്യൂഹം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്നു വരികയാണ്. അതിനു പ്രധാന കാരണം കോട്ടക് ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന കെവിഎസ്. മണിയൻ ഫെഡറൽ ബാങ്കിലെ പുതിയ സാരഥിയായി സ്ഥാനമേൽക്കുമെന്ന വാർത്തകളാണ്. ഫെഡറൽ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി 2024 സെപ്റ്റംബറോടെ അവസാനിക്കുകയാണ്. ആ സ്ഥാനത്തേയ്ക്ക് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഫെഡറൽ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കെവിഎസ് മണിയനു തന്നെയാണ്. പുതിയ സാരഥി ആരായിരിക്കുമെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആ സ്ഥാനത്തേയ്ക്ക് ഫെഡറൽ ബാങ്കിന്റെ പ്രഥമ പരിഗണന മണിയനു തന്നെയാണെന്ന് ബാങ്കിങ്– വിപണി വൃത്തങ്ങൾ വിലയിരുത്തുന്നു. ആർബിഐയുടെ അംഗീകാരം കിട്ടിയാൽ ഉടൻ പുതിയ എംഡി– സിഇഒ യുടെ പ്രഖ്യാപനവും ഉണ്ടാകും.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com