സിനിമ ഡിഎൻഎയിൽ
Mail This Article
എൺപതുകളുടെ അവസാനത്തിലാണു കേരളത്തിൽ ടേപ്പ് റിക്കോർഡറുകൾ പ്രചാരത്തിലായത്. വീട്ടിൽ ആദ്യമായി ടേപ്പ് റിക്കോർഡർ കിട്ടിയതു ഗൾഫിൽനിന്ന് അവധിക്കുവന്ന കുടുംബസുഹൃത്തായ ‘കരോട്ടു വീട്ടിലെ’ കുരുവിള ജോർജ് എന്ന രാജൻ ചേട്ടനിൽനിന്നാണ്. അന്നൊക്കെ ടേപ്പ് റിക്കോർഡർ വലിയ അദ്ഭുതമാണ്. വൈകുന്നേരങ്ങളിൽ വീട്ടിൽ എല്ലാവരും കൂടിയിരുന്നു പാട്ടുകളും കഥയും കഥാപ്രസംഗങ്ങളും ഒക്കെ റിക്കോർഡ് ചെയ്യും. അതു വീണ്ടും കേൾക്കുന്നതും ഒരു ഹരമായിരുന്നു. ഡേറ്റ ഇന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നമ്മൾ മൊബൈലിലെടുത്ത ചിത്രങ്ങൾ, വാട്സാപ്പിലൂടെ അയച്ചുകിട്ടിയവ, സിനിമകൾ, സംഗീതം തുടങ്ങി തൊടുന്നതെല്ലാം ഡേറ്റ തന്നെ. ഇതിന്റെ സംഭരണം വലിയൊരു കാര്യമാണ്. പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും തൊട്ട് ക്ലൗഡിൽ വരെ ഡേറ്റ സംഭരിക്കാം. എന്നാൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തും ഡേറ്റ സംഭരണം സാധ്യമാണെന്നറിയാമോ? കൃത്രിമമായി തയാറാക്കുന്ന, ജനിതക ഘടനയുടെ അടിസ്ഥാന യൂണിറ്റുകളിലും.