അടുക്കളയിലെ ആ എണ്ണ നിങ്ങളുടെ നാഡി ക്ഷയിപ്പിക്കും, കരള് വീക്കവും; ഹൃദയവും പിണങ്ങാതെ നോക്കാം
Mail This Article
ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’ ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.