വിശ്വാസം പ്രയത്നത്തിലാകട്ടെ- ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
കടലിൽ നിന്നു മുത്തുച്ചിപ്പി വാരി ജീവിക്കുന്ന പാവമാണ് കീനോ എന്ന ബൊളീവിയക്കാരൻ. ഭാര്യ ജുവാനയും പൊടിക്കുഞ്ഞും കൂടെത്താമസമുണ്ട്. (മുത്തുച്ചിപ്പി മികച്ച പോഷകാഹാരമായി ഉപയോഗിക്കാറുണ്ടെങ്കിലും, പതിനായിരക്കണക്കിനു മുത്തുച്ചിപ്പികളിൽ ഒന്നിൽനിന്നേ വിലയേറിയ മുത്തു കിട്ടൂ). കുഞ്ഞിന്റെ തൊട്ടിക്കയറിൽക്കണ്ട തേളിനെ കീനോ തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ, അത് തൊട്ടിയിൽ വീണ് കുഞ്ഞിനെ കടിച്ചു. ഡോക്ടറെ കാണിക്കാനെത്തി. ദരിദ്രന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചു. മടങ്ങിയെത്തിയ കീനോ ചികിത്സയ്ക്കുവേണ്ട പണമെങ്കിലും തികയുന്ന മുത്തുച്ചിപ്പി കിട്ടുമെന്ന പ്രതീക്ഷയിൽ ആഴത്തിൽ മുങ്ങി. പക്ഷേ കിട്ടിയത് വിലമതിക്കനാവാത്ത മുത്തുണ്ടാക്കാവുന്ന അസാധാരണ ചിപ്പിയായിരുന്നു. കീനോയെ ഭാഗ്യം അതിരറ്റ് കടാക്ഷിച്ചു. കീനോയ്ക്ക് അമൂല്യമായ മുത്തു കിട്ടിയ വാർത്ത കാട്ടുതീയ്പോലെ പരന്നു. അയൽപക്കക്കാർ പല തരത്തിലും പ്രതികരിച്ചു. മുത്തുവിറ്റ് കുടുംബം മെച്ചപ്പെടുത്താമെന്ന് കീനോ കരുതി. പഴയ ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി. രാത്രിയിൽ വീട്ടിൽ കയറാൻ വന്ന അപരിചിതനുമായി പൊരുതിയ കീനോയ്ക്കു പരുക്കു പറ്റി. കുടുംബം തകർക്കുമെന്നതിനാൽ ആ മുത്ത് കളയാൻ ജുവാന പറഞ്ഞെങ്കിലും കീനോ അനുസരിച്ചില്ല. മുത്തിന്റെ യഥാർത്ഥവില 50,000 പെസോ വരുമെങ്കിലും ആഭരണവ്യാപാരികൾ ഒത്തുകളിച്ച് 1500 പെസോയ്ക്ക് അതു തട്ടിയെടുക്കാൻ ശ്രമിച്ചു. സൂത്രം തിരിച്ചറിഞ്ഞ കീനോ അത് വേറെ പട്ടണത്തിൽച്ചെന്നു വിൽക്കാനുറച്ചു. അന്നു രാത്രി ‘ശപിക്കപ്പെട്ട’ മുത്തു കടിലിലെറിയാൻ ജുവാന രഹസ്യമായിപ്പോയി.