‘കണ്ണടച്ചു’ തുറക്കുമ്പോൾ സാധനം വീട്ടിലെത്തും; കേരളത്തിലും എത്തി ‘പത്തുമിനിറ്റ് വിപ്ലവം’; ‘ഡാർക്ക്’ ആകുമോ കടയിൽപ്പോക്കും!

Mail This Article
നിമിഷം എന്ന വാക്കുണ്ടായതിനെപ്പറ്റി ഒരു പുരാണകഥയുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും ഒരു വാക്കുണ്ടായതിനു പിന്നിലുള്ള ഏറ്റവും രസികൻ കഥ. അതുപ്രകാരം ഇക്ഷാകുവിന്റെ മകനായ നിമി എന്ന രാജാവിൽനിന്നാണ് നിമിഷമുണ്ടായത്. വസിഷ്ഠനെ കാക്കാതെ യജ്ഞം നടത്തിയതിനാൽ ശരീരമില്ലാത്ത ആളായിപ്പോകട്ടെ എന്ന് അദ്ദേഹം നിമിയെ ശപിച്ചു. എന്നാൽ, യജ്ഞത്തിൽ പ്രസാദിച്ചെത്തിയ ദേവന്മാർ നിമിക്കു ശാപമോക്ഷം നൽകി. മനുഷ്യരുടെ കൺപീലികളിൽ ജീവിച്ചുകൊള്ളാൻ അവർ നിമിയെ അനുവദിച്ചു. അങ്ങനെ നിമി നമ്മുടെ കൺപീലികളിൽ ജീവിതം തുടങ്ങി. അറിയാതെയല്ലേ നമ്മൾ കണ്ണുചിമ്മുന്നത്? സത്യത്തിൽ നമ്മൾ കണ്ണുചിമ്മുന്നതല്ല, നിമിയുടെ ജീവൻ തുടിക്കുന്നതാണത്. കണ്ണുചിമ്മുന്നതിനു നിമേഷ എന്ന സംസ്‌കൃതവാക്കുണ്ടായത് അങ്ങനെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരുവട്ടം കണ്ണുചിമ്മുന്ന സമയമാണ് ഒരു നിമിഷം. ഓർഡർ ചെയ്ത് പത്തു മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ആപ്പുകളിൽ ഒന്നിന്റെ പേര് ബ്ലിങ്കിറ്റ് എന്നായതുകൊണ്ടാണ് ഈ കഥ ഇപ്പോൾ ഓർത്തത്. ബ്ലിങ്ക് എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥവും കണ്ണുചിമ്മുക എന്നു തന്നെയാണല്ലോ. കണ്ണടച്ചു തുറക്കും മുൻപേ ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിക്കുകയോ? അക്ഷരാർഥത്തിൽ അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ അതു നടപ്പായിക്കഴിഞ്ഞു. അങ്ങനെ അതിനൊരു